You are Here : Home / USA News

മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ ഓർമ്മപെരുന്നാൾ ഡിസംബർ എട്ടിന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, December 02, 2016 01:26 hrs UTC

ന്യുയോർക്ക്∙മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ നാലാം ഓർമ്മപെരുന്നാൾ ഡിസംബർ 8 വ്യാഴാഴ്ച ആചരിക്കുന്നതായി ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കോളോവോസ് കൽപനയിലൂടെ ഇടവകകളെ അറിയിച്ചു. വലിയ തിരുമേനിയുടെ അനുസ്മരണ ശുശ്രൂഷകൾ ന്യുയോർക്ക് ലോംഗ് ഐലൻഡിലെ സെന്റ് തോമസ് ഓർത്തഡോക്സ് പളളിയിൽ(110 സ്കൂൾ ഹൗസ് റോഡ്, ലെവിടൗൺ, ന്യുയോർക്ക്) സന്ധ്യാ നമസ്കാരത്തോടെ വൈകുന്നേരം 6.30ന് ആരംഭിക്കും.

 

 

തുടർന്ന് വി. കുർബാനയും പ്രാർഥനയും നടക്കും. ഭദ്രാസനത്തിലെ എല്ലാ ഇടവകകളും വലിയ തിരുമേനിയുടെ ദുക്റാനോ ഡിസംബർ 11 ന് ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആചരിക്കണം. വിവരങ്ങൾക്ക് : ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ്, വെരി. റവ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ(സെന്റ് തോമസ് ചർച്ച് വികാരി), ഫാ. ഏബ്രഹാം(എബി) ജോർജ് (സെന്റ് തോമസ് ചർച്ച് അസി. വികാരി) എന്നിവരെ സമീപിക്കുക. ഡിസംബർ 9 ന് കേരളത്തിലുളള വൈദികരും വിശ്വാസികളും തിരുമേനി അന്ത്യവിശ്രമം കൊളളുന്ന വളയൻചിറങ്ങര സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പളളിയിൽ നടക്കുന്ന ശുശ്രൂഷകളിൽ പങ്കുചേരണം. വലിയ തിരുമേനിയുടെ അഞ്ചാമത് ദുക്റോനോ, ഭദ്രാസനം പുതിയതായി വാങ്ങുന്ന ഹോളി ട്രാൻസ്ഫിഗറേഷൻ സെന്ററിൽ നടത്താനാകുമെന്ന് പ്രത്യാശിക്കുന്നതായും മാർ നിക്കോളോവോസ് കൽപനയിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.