You are Here : Home / USA News

ഡാലസ് ഇന്ത്യൻ കമ്മ്യൂണി ക്രിസ്മസ് ആഘോഷം ഡിസംബർ 2ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 02, 2016 01:33 hrs UTC

‍ഡാലസ് ∙ ഡാലസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഡിസംബർ 2ന് സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കൊപ്പൽ സെന്റ് അൽഫോൻസാ ചർച്ചിൽ വെളളിയാഴ്ച വൈകിട്ട് 6.30ന് പരിപാടികൾ ആരംഭിക്കും. ക്രിസ്മസ് കാരൾ, കൊറിയോഗ്രാഫി, ഗ്രൂപ്പ് സംഗീതം, കുട്ടികളുടെ പ്രത്യേക പരിപാടികൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നുളള രാജ് പ്രകാശ് പോൾ ക്രിസ്മസ് സന്ദേശം നൽകും. ഡാലസ് ഫോർട്ട്‌വർത്ത് പ്രാദേശിക ചർച്ചുകളെ സംഘടിപ്പിച്ച് നടത്തുന്ന ക്രിസ്മസ് പരിപാടികൾക്ക് ഗ്രേസ് ജനറേഷൻ ചർച്ചാണ് ആതിഥേയത്വം വഹിക്കുന്നത്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.gracegenarativechurch.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.