You are Here : Home / USA News

സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോനയിൽ ക്രിസ്മസ് കരോളിനു ഉജ്വല തുടക്കം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, December 05, 2016 01:00 hrs UTC

ഡാലസ്∙ യേശുവിന്റെ ജനന തിരുന്നാൾ ഭക്തി നിർഭരമായി ആഘോഷിക്കുന്നതിനു മുന്നോടിയായി ഗാര്‍ലന്‍ഡ് സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോനാ ഇടവകയിൽ ആരംഭിച്ച ക്രിസ്മസ് കരോളിനു ഉജ്വല തുടക്കം. ഡിസംബർ 3 ശനിയാഴ്ചയാണ് ഇടവകയിൽ വീട് സന്ദർശിച്ചുള്ള ക്രിസ്മസ് കരോൾ ആരംഭിച്ചത്. ശാന്തരാത്രി തിരുരാത്രി...,ദൈവം പിറക്കുന്നു..മനുഷ്യനായി ബേത്‍ലഹേമിൽ..., തുടങ്ങി, രക്ഷയുടെ മഹദ് സന്ദേശം ഓര്‍മപ്പെടുത്തിയും, രക്ഷകന്റെ തിരുപ്പിറവി ഉദ്ഘോഷിച്ചുള്ള ഗാനങ്ങൾ ഉണ്ണീശോയെ വണങ്ങി കരോൾ സംഘം ആലപിച്ചു. കൊച്ചു കുട്ടികളും മുതിർന്നവരും ഒരുപോലെ കരോളിൽ പങ്കുചേർന്നു. ഇടവകയിലെ ആർലിംഗ്ടൺ - ഗ്രാൻഡ് പ്രയറി കുടുംബ യൂണിറ്റിലാരംഭിച്ച കരോളിനു വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ, കൈക്കാരൻ സാലിച്ചൻ കൈനിക്കര, വാർഡ് പ്രസിഡണ്ട് ജോസഫ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.