You are Here : Home / USA News

ഷിക്കാഗോ മലയാളി അസ്സോസിയേഷൻ ക്രിസ്മസ് നവവത്സരാഘോഷങ്ങൾ

Text Size  

Story Dated: Monday, December 05, 2016 01:09 hrs UTC

ഷിക്കാഗോ∙ മലയാളി അസ്സോസിയേഷൻ ക്രിസ്മസ്നവവത്സരാഘേഷങ്ങളും പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സംയുക്തമായി 2017 ജനവരി 7 ശനിയാഴ്ച 5 മണി മുതൽ മോർട്ടൺ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ (7800 w Lyons St. Morton Grove, IL- 60053) പാരിഷ് ഹാളിൽ നടത്തുന്നതാണ്. ആഘോഷങ്ങളുടെ കമ്മറ്റി ചെയർമാനായി ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലിനെയും കൊ- ചെയർ ആയി അച്ചൻകുഞ്ഞു മാത്യുവിനെയും തിരഞ്ഞെടുത്തു. എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ചിക്കാഗോ വൈസ് പ്രസിഡന്റ് റവ. ഫാ. ബാബു മഠത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്യും. കൃത്യം 5 മുതൽ 6.30യുള്ള സ്നേഹവിരുന്നോടെ ആയിരിക്കും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് 6.30 ന് പ്രസിഡന്റ് രഞ്ജൻ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ പ്രസിഡന്റ് ടോമി അമ്പനാട്ട് ആശംസകളർപ്പിക്കും.

 

ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൺ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്ന് 7 മുതൽ രണ്ടരമണിക്കൂറോളം നീണ്ടുനിൽക്കുന്ന നയനാനന്ദകരമായ കലാപരിപാടികളുണ്ടായിരിക്കും. കലാപരിപാടികൾക്ക് മാറ്റ് കൂട്ടുവാൻ വിവിധ ഡാൻസ് സ്കൂളുകളുടെയും കെ.സി.സി കിഡ്സ് ക്ലബിന്റെയും വിവിധ ദേവാലയങ്ങളുടെ ടീമുകളുടെയും ആഭിമുഖ്യത്തിൽ പരിശീലനം തുടങ്ങി കഴിഞ്ഞു. പരിപാടികളിൽ ആദ്യാവസാനം വരെ പങ്കെടുക്കുന്നവർക്കു വേണ്ടി നറുക്കെടുപ്പും ഉണ്ടായിരിക്കും. കൃത്യസമയത്തു തന്നെ പരിപാടികൾ തുടങ്ങി മറ്റുള്ളവർക്ക് മാതൃകയാകുവാൻ പരിശ്രമിക്കുന്നതിനാൽ എല്ലാ മലയാളി സുഹൃത്തുക്കളും 5 മണിക്ക് തന്നെ പാരിഷ് ഹാളിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ എല്ലാ പരിപാടികളും കുടുംബസംഗമവേദികളാക്കുവാനാണ് പരിശ്രമിക്കുന്നത്. ജനുവരി 7നു പരിപാടികൾ വിജയിപ്പിക്കുന്നതിനായി ജേക്കബ് മാത്യു പുറയമ്പള്ളിൽ, ജോസ് സൈമൺ മുണ്ട പ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മത്തിയാസി പുല്ലാപ്പള്ളിൽ, ഷിബു മുളയാനികുന്നേൽ, സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, സഖറിയ ചേലക്കൽ, ബിജി സി. മാണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

 

വാർത്ത∙ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.