You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ ഡാലസ് കോര്‍ഡിനേറ്ററായി എന്‍.വി. എബ്രഹാം

Text Size  

Story Dated: Tuesday, December 06, 2016 11:54 hrs UTC

ഡാലസ്∙ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ ഡാലസ് കോര്‍ഡിനേറ്ററായി എന്‍.വി. എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടതായി സെക്രട്ടറി ജോണ്‍ മാത്യു ചെറുകര (ന്യൂയോര്‍ക്) അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷംകൊണ്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലൂടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൊയ്തെടുത്ത ഡാലസിലെ ഏക മലയാളിയാണ് തങ്കച്ചന്‍ എന്ന് വിളിക്കുന്ന എന്‍.വി. എബ്രഹാം. ഭാര്യ ലാലി എബ്രഹാം പാര്‍ക്‌ലാന്‍ഡ് ഹോസ്പിറ്റലെ നേഴ്സ് ആണ്. ആഷ്‌വിന്‍, ഏഞ്ജല എന്നിവരാണ് മക്കള്‍. ആത്മീയ രംഗത്തു ഒരു മാതൃക കുടുംബമായി ഡാലസിലുള്ള സണ്ണിവലെ സിറ്റിയില്‍ താസിച്ചു വരുന്നു. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗവും ഡാലസ് സൗഹൃദ വേദിയുടെ ആക്റ്റീവ് മെമ്പറുമാണ്. അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ നടത്തിവരുന്ന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളിൽ വിശ്വസ്തയോടെ കൂടെ നില്‍ക്കുമെന്നു എന്‍.വി എബ്രഹാം പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.