You are Here : Home / USA News

വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ സിറോമലബാർ ടീം ചാംപ്യന്മാർ

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, December 06, 2016 11:57 hrs UTC

ഫിലാഡൽഫിയ∙എസ്എംസിസി ഫിലാഡൽഫിയാ ചാപ്റ്റർ ദേശീയതലത്തിൽ സംഘടിപ്പിച്ച നാലാം കാർഡിനൽ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ആതിഥേയരായ ഫിലഡൽഫിയ സിറോമലബാർ ടീം ചാംപ്യന്മാരായി. ഫില്ലി പെന്റക്കോസ്റ്റൽ ചർച്ച് ടീം റണ്ണർ അപ്പ് ആയി. ഡിസംബർ 3 ശനിയാഴ്ച രാവിലെ എസ്എംസിസി ഫിലഡൽഫിയാ ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറും സിറോമലബാർ ഫൊറോനാപള്ളി വികാരിയുമായ റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റിൽ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നായി 6 ടീമുകൾ മാറ്റുരച്ചു. രാവിലെ 8:30 ന് ആരംഭിച്ച പ്ലേ ഓഫ് മൽസരങ്ങൾക്കുശേഷം വൈകിട്ടു നടന്ന വാശിയേറിയ ഫൈനൽ മൽസരത്തിലാണു സിറോമലബാർ ടീം വിജയികളായത്.

 

 

സിറോമലബാർ സഭയുടെ അമേരിക്കയിലെ അത്മായ സംഘടനയായ സിറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്എം സിസി) വളർച്ചക്ക് ദേശീയതലത്തിലും രൂപതാതലത്തിലും വളരെയധികം സംഭാവനകൾ നൽകുകയും അതിന്റെ പ്രഥമ ഗ്രാന്റ്പേട്രൻ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സിറോ മലബാർസഭാ മേജർ ആർച്ചുബിഷപ്പും അത്യുന്നതകർദ്ദിനാളുമായിരുന്ന ദിവംഗതനായ മാർ വർക്കി വിതയത്തിലിന്റെ സ്മരണാർത്ഥം നടത്തിയ നാലാമത് ദേശീയ ബാസ്കറ്റ്ബോൾ ടൂർണമെന്റായിരുന്നു ശനിയാഴ്ച്ച സമാപിച്ചത്. ജോർജ് കാനാട്ട്, ആൻഡ്രു കന്നാടൻ, ജോസഫ് കന്നാടൻ, ജോസഫ് സെബാസ്റ്റ്യൻ, ജയ്സൺ ജോസഫ്, ജെഫിൻ ലൂക്കോസ്, രാജ് പട്ടേൽ, ജയിംസ് മാത്യു, ഡെന്നിസ് മാനാട്ട്, റോബിൻ റോയി എന്നിവരാണു ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സീറോമലബാർ ടീമിൽ കളിച്ചത്. ടൂർണമെന്റ് മെഗാസ്പോൺസർ മേവട ജോസഫ് കൊട്ടുകാപ്പള്ളി സ്പോൺസർ ചെയ്വുന്ന കർദ്ദിനാൾ വിതയത്തിൽ മെമ്മോറിയൽ എവർ റോളിംഗ് കപ്പ് ഫാ. ജോണിക്കുട്ടി പുലിശേരി നൽകി ചാമ്പ്യന്മാരായ സീറോമലബാർ ടീമിനെ ആദരിച്ചു. റണ്ണർ അപ് ആയ ഫില്ലി പെന്റക്കോസ്റ്റൽ ചർച്ച് ടീമിനു അറ്റോർണി ജോസ് കുന്നേൽ സ്പോൺസർ ചെയ്ത എസ് എം സി സി എവർ റോളിംഗ് ട്രോഫി നൽകി ആദരിച്ചു.

 

 

 

എസ്എംസിസിയുടെ മുൻകാല സജീവപ്രവർത്തകനായിരുന്ന ദിവംഗതനായ ടോമി അഗസ്റ്റിന്റെ സ്മരണാർത്ഥം എസ് എം സി സി ഏർപ്പെടുത്തിയിരിക്കുന്ന ടോമി അഗസ്റ്റിൻ മെമ്മോറിയൽ ട്രോഫി എം. വി. പി ആയി തെരഞ്ഞെടുക്കപ്പെട്ട രാജ് പട്ടേലിനു സമ്മാനിച്ചു. ബെസ്റ്റ് 3 പോയിന്റ് ഷൂട്ടർ ആയി മികച്ച പ്രകടനം കാഴ്ച്ചവച്ച ഡെന്നിസ് മാനാട്ടിനു വിശേഷാൽ ട്രോഫി ലഭിച്ചു. കളിയിൽ വ്യക്തിഗതമിഴിവു പുലർത്തിയവർക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു. അറ്റോർണി ജോസഫ് എം. കുന്നേൽ, ജോർജ് മാത്യു സി.പി.എ., ക്രൂസ്ടൗൺ ഫാർമസി, കെയർ ഡെന്റൽ എൽ.എൽ.സി, സാബു ജോസഫ് സി. പി. എ., ജോസഫ് ഉമ്മൻ, അതിഥി ഇന്ത്യൻ റെസ്റ്ററന്റ്, കശ്മീർ ഗാർഡൻ സൂപ്പർ മാർക്കറ്റ് എന്നിവരായിരുന്നു ടൂർണമെന്റ് ഗ്രാൻഡ് സ്പോൺസർമാർ. സിറോമലബാർപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ, എസ്എംസിസി ഫിലാഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ഡോ. സക്കറിയാസ് ജോസഫ്, വൈസ് പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ത്രേസ്യാമ്മ മാത്യു, ജോ. സെക്രട്ടറി ജോസഫ് കൊട്ടൂകാപ്പള്ളി, ട്രഷറർ ലയോൺസ് തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു സി.പി.എ., ദേവസിക്കുട്ടി വറീദ്, ജോർജ് പനക്കൽ, സാബു ജോസഫ് സി. പി. എ., ജോസ് മാളേയ്ക്കൽ, മോഡി ജേക്കബ്, ജിജി ഈപ്പൻ, എം. സി. സേവ്യർ, ജെയ്ബി ജോർജ്, ആലീസ് ആറ്റുപുറം, ജോയി കരുമത്തി എന്നിവർ ടൂർണമെന്റ് കോർഡിനേറ്റു ചെയ്തു. ആൻഡ്രു കന്നാടൻ ആയിരുന്നു ടൂർണമെന്റ് യൂത്ത് കോർഡിനേറ്റർ. പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനാഭാരവാഹികൾ, മരിയൻ മദേഴ്സ്, സീറോമലബാർ യൂത്ത് എന്നിവരും ടൂർണമെന്റിന്റെ സഹായികളായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.