You are Here : Home / USA News

ഫിലഡൽഫിയ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ഡിസംബർ 10ന്

Text Size  

Story Dated: Wednesday, December 07, 2016 01:43 hrs UTC

ഫിലഡൽഫിയ∙ ക്രൈസ്തവ മാനവികതയുടെ ഈറ്റില്ലമായ ഫിലഡൽഫിയയിൽ 21 അംഗ സഹോദര്യ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 3 മുതൽ ജോർജ് വാഷിങ്ടൻ ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് (10175 ബസല്ടൺ അവന്യു) ക്രിസ്മസ് ആഘോഷിക്കുന്നു. ശാന്തിയുടേയും സമാധാനത്തിന്റേയും ദൂതുമായി ബേത്ലഹേമിൽ ഭൂജാതനായ യേശുവിന്റെ ജനനം ആഘോഷിക്കുന്ന ഈ സുദിനത്തിൽ ക്രിസ്മസ് സന്ദേശം നൽകുന്നത് ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിന്റെ പരമാധ്യക്ഷൻ സഖറിയാസ് മാർ നിക്കോളാവാസ് തിരുമേനിയാണ്. മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെയും വൈദികരെയും ഭക്തി നിർഭരമായ ഘോഷയാത്രയോടെ വേദിയിലേക്ക് ആനയിക്കും.

 

 

തുടർന്ന് എക്യുമെനിക്കൽ റിലീജിയസ് ചെയർമാൻ റെവ. ഫാ. ഗീവറുഗീസ് ജോണും, റെവ. ഫാ. എം.കെ. കുര്യാക്കോസും പ്രാരംഭ ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകും. ഈ വർഷത്തെ എക്യുമെനിക്കൽ ചെയർമാൻ റെവ. ഫാ. ഷിബു വി. വേണാട് ക്രിസ്മസ് ട്രീയുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നതും ആണ്. മുൻ വർഷങ്ങളിലേതിൽ നിന്നും വ്യത്യസñമായി ഈ വർഷം 21 അംഗ സഹോദരി സഭകളിൽനിന്നും ഉള്ള കലാകാരികളും, കലാകാരന്മാരും പങ്കെടുക്കുന്ന വിവിധ സ്കിറ്റുകൾ, ഡാൻസുകൾ മുതലായവ 3.30ന് തന്നെ ആരംഭിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ബിനു ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതുസമ്മേളനം വൈകുന്നേരം 5.30ന് തുടങ്ങി 6.30ന് അവസാനിക്കുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയതായി എക്യുമെനിക്കൽ സെക്രട്ടറി മാത്യു ശാമുവേൽ അറിയിച്ചു. ഈ സമ്മേളനത്തിൽ തിരുമേനിയെ കൂടാതെ അമേരിക്കൻ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതാണെന്ന് ട്രഷറാർ ബിജി ജോസഫ് അറിയിച്ചു.

 

കൂട്ടയോട്ട ധനസമാഹരണത്തിൽ കൂടി ലഭിച്ച തുകയിൽ 25000 ഡോളർ അന്നേദിവസം പൊതുസമ്മേളനത്തിൽവച്ച് തിരഞ്ഞെടുക്കപ്പെട്ട ഭവനരഹിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് നൽകുന്നതാണെന്ന് ചാരിറ്റി കോഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ അറിയിച്ചു. 50 അംഗ ക്രിസ്മസ് ക്വയർ മികച്ച രീതിയിലുള്ള ഗാനങ്ങളുമായി ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുമെന്ന് ക്വയർ കോഡിനേറ്റർ തോമസ് എബ്രഹാം അറിയിച്ചു. ചെണ് മേളം, എക്യുമെനിക്കൽ ക്വയർ, സ്കിറ്റ്, പ്രൊഫഷണൽ ഡാൻസ് ട്രൂപ്പുകളായ നുപുര ഡാൻസ് അക്കാഡമി, മാതാ ഡാൻസ് അക്കാഡമി എന്നീ ഡാൻസ് സ്കൂളുകളുടെ നൃത്തനൃത്താവിഷ്ക്കാരങ്ങൾ, അനുഗ്രഹ മ്യൂസിക് സ്കൂളിന്റെ മ്യൂസിക് എന്നിവ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേകതയാണ്. പിആർഓ ഡാനിയേൽ പി. തോമസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.