You are Here : Home / USA News

കാന്‍ജ് ജിംഗിള്‍ ബെല്‍സ് ഡിസംബര്‍ 4 ന് ആഘോഷിച്ചു

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Saturday, December 10, 2016 01:31 hrs UTC

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ഇദംപ്രഥമമായി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു ! ഡിസംബര്‍ 4 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂജേഴ്ണ്ടസിയില്‍ എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ചാണ് "ജിംഗിള്‍ ബെല്‍സ്" എന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറിയത്. കുട്ടികള്‍ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്, മാലിനി നായര്‍, നീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നൃത്ത പരിപാടികളും ഫാഷന്‍ ഷോയും ജെംസണ്‍ കുര്യാക്കോസ് ആലപിച്ച ഗാനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി.ഏറ്റവും ശ്രദ്ധേയമായത് തനതു വേഷം ധരിച്ചു സമ്മാനങ്ങളുമായെത്തിയ സാന്റാ ക്ലോസ് ആയിരുന്നു, കലാപരിപാടികള്‍ക്കുപരിയായി എല്ലാവരും ഒന്നിച്ചു കൂടുന്നതിനും പരിചയങ്ങള്‍ പുതുക്കുന്നതിനും കാന്‍ജ് ജിംഗിള്‍ ബെല്‍സ് ഒരു വേദിയായി, വളരെ ആഹഌദത്തോടെ പരിപാടിയില്‍ ഉടനീളം ഉണ്ടായിരുന്ന ജനപങ്കാളിത്തം അതിന് ഉദാഹരണമായിരുന്നു എന്ന് സംഘാടകര്‍ പറഞ്ഞു.

 

 

കാന്‍ജ് പ്രസിഡന്റ് അലക്‌സ് മാത്യു, കണ്‍വീനര്‍ അജിത് ഹരിഹരന്‍, സെക്രട്ടറി സ്വപ്ന രാജേഷ് കോ കണ്‍വീനേഴ്‌സ് ജിനേഷ് തമ്പി, ജിനു അലക്‌സ്, ജെയിംസ് ജോര്‍ജ്, നീനാ ഫിലിപ്പ് , ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജയന്‍ എം ജോസഫ്, എക്സ്സ് ഒഫീഷ്യല്‍ റോയ് മാത്യു, ജോയിന്റ് ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്തി നായര്‍, , ജോസഫ് ഇടിക്കുള, ആനീ ജോര്‍ജ് , എബ്രഹാം ജോര്‍ജ് തുടങ്ങിയവര്‍ അടങ്ങിയ കമ്മിറ്റിയാണ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനിയന്‍ ജോര്‍ജ്, ദിലീപ് വര്‍ഗീസ്, ജിബി തോമസ്, ബീനാ മേനോന്‍, സജി പോള്‍ , മധു രാജന്‍.രാജു പള്ളത്ത്, ജോ പണിക്കര്‍, സുനില്‍ െ്രെട സ്റ്റാര്‍, ഷാജി എഡ്വേര്‍ഡ്, ഷീല ശ്രീകുമാര്‍, രാജന്‍ ചീരന്‍, ജോസ് വിളയില്‍, ജോസ് തേനിപ്ലാക്കല്‍, സുധീര്‍ കുമാര്‍, അനില്‍ പുത്തന്‍ചിറ, ഗോപി നാഥന്‍ നായര്‍,സണ്ണി വാലിപ്ലാക്കല്‍, സജി മാത്യു , മഹേഷ് മുണ്ടയാട് , ഇവന്റ് ക്യാറ്റ്‌സ് വിജി ജോണ്‍ തുടങ്ങി അനേകര്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ പെടുന്നു. എല്ലാവര്‍ക്കും കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡിന്നറോടു കൂടി ആഘോഷങ്ങള്‍ സമാപിച്ചു. വാര്‍ത്ത : ജോസഫ് ഇടിക്കുള.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.