You are Here : Home / USA News

ഇന്ത്യൻ വീസാ പരാതി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 13, 2016 01:26 hrs UTC

വാഷിങ്ടൻ ഡിസി ∙ ഇന്ത്യൻ വീസാ, പാസ്പോർട്ട്, ഒസിഐ കാർഡ് ഇവയുടെ വിതരണത്തെക്കുറിച്ച് വ്യാപക പരാതി ഉയരുന്നതിനിടെ ഇന്ത്യൻ എംബസി പൊതുജനങ്ങളുടെ പരാതി കേൾക്കുന്നതിനും പരിഹരിക്കുന്നതിനും 2017 ജനുവരി മുതൽ യുഎസിലെ അഞ്ച് കോൺസുലേറ്റുകളിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ (യുഎസ്എ) നവതേജ് സർണ അറിയിച്ചു. മേരിലാന്റ്, വെർജീനിയ തുടങ്ങിയ കോൺസുലേറ്റുകളിൽ ഉയർന്ന ഉദ്യോഗസ്ഥന്മാരായിരിക്കും പരാതി കേട്ട് പരിഹരിക്കുക എന്ന് അംബാസിഡർ പറഞ്ഞു. വാഷിങ്ടൻ പ്രദേശങ്ങളിലുള്ള ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയിലെ വിവിധ സംഘടനകളുടെ നിവേദനം പരിഗണിച്ചാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കുന്നതെന്നും സർണ ചൂണ്ടികാട്ടി. ഇന്ത്യൻ പാസ്പോർട്ട്, ഇ– വീസ, ഒസിഐ എന്നിവയെക്കുറിച്ച് ഇന്ത്യൻ ജനതയെ ബോധവൽക്കരിക്കുന്ന ദൗത്യം സാമൂഹ്യ സംഘടനകൾ ഏറ്റെടുക്കുന്നത് പ്രശ്നപരിഹാരത്തിനു വളരെ പ്രയോജനകരമായിരിക്കുമെന്നും സർണ പറഞ്ഞു. ഒസിഐ കാർഡ് ലഭിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം കുറയ്ക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.