You are Here : Home / USA News

കുടുംബ നവീകരണ ധ്യാനം - ഡിസംബർ 17 മുതൽ

Text Size  

Story Dated: Thursday, December 15, 2016 02:07 hrs UTC

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം - ഡിസംബർ 17 മുതൽ

 

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ ക്രിസ്മസിനൊരുക്കമായി ഡിസംബർ മാസം 17 മുതൽ 18 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകുന്നത്. ഫാ. ജോൺ ചെറുനിലത്തിന്റെ നേത്യുത്വത്തിൽ റ്റോബി മണിമലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, സിറിൽ മാളിയേക്കൽതറയിൽ, പീയൂസ് കണ്ടാരപ്പള്ളിൽ, ബെഞ്ചമിൻ തെക്കനാട്ട് എന്നിവർ ധ്യാനം നയിക്കുന്നു.

 

 

ഡിസംബർ 17 ശനിയാശ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണി വരെയും, 18 ഞായറാശ്ച രാവിലെ 9:15 മുതൽ വൈകുന്നേരം 4 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കരുണയുടെ ഈ വർഷത്തിൽ, കരുണാമയനായ ദൈവം, ദൈവദാനമായി നൽകിയ ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ദൈവാലയയം, ദശാബ്ദി ആഘോഷിച്ച ഈ അവസരത്തിൽ നടത്തപ്പെടുന്ന ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന്ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തിൽ പൂർണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചൻ ഓർമ്മിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.