You are Here : Home / USA News

അരിസോണയില്‍ അയ്യപ്പ മണ്ഡലകാല ഉത്സവം ഡിസംബര്‍ 18ന്

Text Size  

Story Dated: Thursday, December 15, 2016 02:09 hrs UTC

മനു നായര്‍

 

അരിസോണ: ആരിസോണയിലെ അയ്യപ്പഭക്തരുടെ കൂട്ടായ്മയായ അയ്യപ്പസമാജത്തിന്റെ ആഭിമുഖൃത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള അയ്യപ്പമണ്ഡലപൂജ ഉത്സവം ഞാറാഴ്ച ഡിസംബര്‍ 18 -ന് വിപുലമായ പരിപാടികളോടെ നടത്തുന്നു. ആരിസോണയിലെ പ്രസിദ്ധമായ ശ്രീവെങ്കടകൃഷ്ണക്ഷേത്ര സന്നിധിയാണ് ആചാരവിധിപ്രകാരം നടത്തുന്നപൂജാദികര്‍മങ്ങള്‍ക്ക് വേദിയാകുന്നത്. മണ്ഡലകാലആഘോഷത്തിന്റെ ഭാഗമായി വൃശ്ചികംഒന്നു മുതല്‍ 41 ദിവസം അരിസോണയിലുള്ള വിവിധക്ഷേത്രങ്ങളില്‍ വച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളില്വച്ചുംഅയ്യപ്പഭജനയും പൂജയും സംഘടിപ്പിച്ചാണ് അയ്യപ്പഭക്തര്‍ ഈ പുണ്യകാലംപൂര്‍ത്തീകരിക്കുന്നത്. മണ്ഡലകാല വൃതാരംഭത്തിനു തുടക്കംകുറിച്ചുകൊണ്ട് നവംബര്20ന് ഭാരതീയ ഏകതമന്ദിറില്‍ വച്ച്‌നടന്ന അയ്യപ്പപൂജയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

 

 

ഈ വര്‍ഷത്തെ അയ്യപ്പപൂജയില്‍ ആരിസോണയിലെ മുഴുവന്‍ വിശ്വാസികളുടെയും സാന്നിധ്യംലഭ്യമാക്കാനുള്ള പ്രവര്‍ത്തങ്ങളാണ് അയ്യപ്പസമാജത്തിന്റെ സംഘാടകര്‍ നടത്തുന്നതെന്ന് അയ്യപ്പപൂജയുടെ മുന്‍ നിര സംഘാടകനും സര്‍വോപരി തികഞ്ഞ അയ്യപ്പഭക്തനുമായ സുരേഷ് ബാബു അറിയിച്ചു. ഡിസംബര്‍ 18-ന് ഞാറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഗണപതി ഹോമത്തോടെ അയ്യപ്പപൂജ ഉത്സവപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഭദ്രാഭിഷേകം, ഉച്ചപൂജ എന്നിവനടക്കും. ഇത്തവണ അയ്യപ്പസന്നിധിയില്‍ ആരിസോണയിലെ ഗായകര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനമേള ഒരുക്കിയിട്ടുണ്ട്.ഉച്ചയ്ക്ക് രണ്ടുമണിക്കാരംഭിക്കുന്ന ഗാനമേളയില്‍ മലയാളം , തമിഴ്, കന്നഡ, തെലുഗുഭാഷകളിലെ പ്രമുഖരായഗായകര്‍ പങ്കെടുക്കും. നാലുമണിക്ക് ലക്ഷ്മീപൂജ, സര്‍വൈശ്വര്യപൂജ എന്നിവനടക്കും. ലക്ഷ്മീപൂജ, സര്‍വൈശ്വര്യപൂജ എന്നിവയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ നിലവിളക്ക്, പൂജാപുഷ്പം, നാളികേരം മുതലായവകരുതണമെന്ന് സംഘാടകര്‍ അറിയിച്ചു. മറ്റുപൂജാദ്രവ്യങ്ങള്‍ അമ്പലത്തില്‍നിന്നും ലഭ്യമാക്കുന്നതാണ്. വൈകുന്നേരം അഞ്ചുമണിമുതല്‍ നടക്കുന്നഅയ്യപ്പപൂജയില്‍ വിവിധഅഭിഷേകങ്ങള്‍, പതിനെട്ടുപടിപൂജ, നിറമാല, പുഷ്പാഭിഷേകം, അലങ്കാരം, ദീപാരാധന, അയ്യപ്പഭജന, അന്നദാനം, എന്നിവയുടെയുടെ പൂര്‍ണതയോടെയാണ് ചടങ്ങുകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അരിസോണയിലെ പ്രമുഖഗായകരായ ദിലീപ് എസ്.പിള്ള, വിജേഷ് വിണുഗോപാല്‍, മുരളിഭട്ട് എന്നിവരുടെനേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ഭജനസംഘത്തിന്റെ അയ്യപ്പഭജന, കേരളീയതനിമയില്‍ താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട, എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് എന്നിവ ഈ വര്‍ഷത്തെ അയ്യപ്പപൂജയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ആചാരവിധിപ്രകാരം നടത്തുന്ന പൂജാദികര്മങ്ങള്‍ക്ക് ക്ഷേത്രതന്ത്രിമാരോടൊപ്പം മലയാളിയായ ഭാഗ വതസപ്താഹാചാര്യന്‍ താമരശ്ശേരില്‍ ഹരി നമ്പൂതിരി യുടെ മഹനീയസാന്നിധ്യവും മാര്‍ഗനിര്‍ദ്ദേശവമുണ്ടാകും. ശബരിമലയിലെചടങ്ങുകള്‍ ഏറെക്കുറെ പൂര്‍ണമായും പാലിക്കപ്പെടുന്ന രീതിയിലാണ്ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ദീപനാളവുംശംഖധ്വനികളും മന്തോച്ചാരണങ്ങളും ശരണഘോഷങ്ങളാലുംമാസ്മരികമാക്കുന്ന ഈ ധന്യമുഹൂര്ത്തത്തില്‍ പങ്കുചേര്‍ന്ന് കലിയുഗവരദനായ ശ്രീഅയ്യപ്പന്റെ ഐശൃരൃനുഗ്രഹങ്ങളും മോക്ഷവും നേടാന്‍ ലഭിക്കുന്ന ഈ അതൃപൂര്‍വ അവസരം എല്ലാ അയ്യപ്പഭക്തരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സുരേഷ് ബാബു 623.455.1533, ഡോ.ഹരികുമാര്‍ കളീക്കല്‍: 4803815786, സുധിര്‍ 4802467546, രാജേഷ് ബാബാ 602.317.3082. www.ayyappasamaj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.