You are Here : Home / USA News

സ്‌റ്റോപ് സൈനില്‍ കാറിന് നേരെ വെടിവെയ്പ്പ് 3 വയസ്സുക്കാരന്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 19, 2016 01:32 hrs UTC

ലിറ്റില്‍ റോക്ക്(അര്‍ക്കന്‍സാസ്): അമ്മൂമ്മയുമൊത്ത് കാറില്‍ ഷോപ്പിങ്ങിനിറങ്ങിയതായിരുന്ന മൂന്ന് വയസ്സുക്കാരന്‍ വളരെ സൂക്ഷിച്ചു ഡ്രൈവ് ചെയ്തിരുന്ന അമ്മൂമ്മ സ്റ്റോപ് സൈനില്‍ വാഹനം നിറുത്തി. മുന്നോട്ടെടുക്കുന്നതിന് താമസിച്ചു എന്ന കാരണത്താല്‍ പുറകിലുണ്ടായിരുന്ന കാറില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിവന്ന അമ്മൂമ്മയുടെ കാറിന് നേരെ വെടിയുതിര്‍ത്തു. വെടിയുണ്ട തറച്ചു കൊണ്ടുള്ള അമ്മൂമ്മയുടെ തൊട്ടടുത്തിരുന്നിരുന്ന 3 വയസ്സുക്കാരന്റെ ദേഹത്തായിരുന്നു. അല്പം ദൂരം ഓടിച്ചതിനുശേഷം ഷോപ്പിങ്ങ് മാളിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ വാഹനം നിറുത്തി 911 വിളിച്ചു. പോലീസ് എത്തി വെടിയേറ്റു കിടന്നിരുന്ന മൂന്നു വയസ്സുക്കാരനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പിനു ശേഷം കാറില്‍ കയറി പ്രതി രക്ഷപ്പെട്ടു. പ്രതിക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 17 ശനിയാഴ്ചയായിരുന്നു സംഭവം. അമ്മൂമ്മയും കുട്ടിയും ഈ സംഭവത്തില്‍ തികച്ചും നിരപരാധികളാണെന്ന് പോലീസ് ലഫ്റ്റനന്റ് സ്റ്റീവ് പറഞ്ഞു. സ്റ്റോപ് സൈനില്‍ നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനുപുറകിലുള്ള വാഹനം മുന്‍പിലുള്ള വാഹനം കടന്നു പോകുന്നതുവരെ ക്ഷമയോടു കൂടെ കാത്തു നില്‍ക്കേണ്ടതിനുപകരം പ്രകോപിതരാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.