You are Here : Home / USA News

മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ആറന്മുളക്കാരോട് പ്രത്യേക നന്ദി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, December 20, 2016 01:13 hrs UTC

ഡാളസ്: ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടുന്ന മലയാളി താരമെന്ന റെക്കോര്‍ഡ് കരുണ്‍ നായര്‍ സ്വന്തമാക്കി. ചെന്നൈയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യക്കു വേണ്ടി മലയാളിയായ കരുണ്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 185 പന്തില്‍ നിന്ന് 103 റണ്‍സോടെ തന്റെ ക്രിക്കറ്റ് ജീവിതതത്തില്‍ ആദ്യം നേടുന്ന സെഞ്ച്വറി തന്നെ റെക്കോര്‍ഡാക്കി മാറ്റാന്‍ കഴിഞ്ഞപ്പോള്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയ മലയാളി മനസിനു നന്ദി അറിയിച്ചു 2015 ജൂലൈയില്‍ വഴിപാടായ വള്ളസദ്യക്കായി ആറന്മുളയിലെത്തിയ കരുണും ബന്ധുക്കളും പമ്പയാറ്റില്‍ അവര്‍ സഞ്ചരിച്ച വള്ളം മുങ്ങിത്താണപ്പോള്‍ രക്ഷപ്പെടുത്തിയത് ആറന്മുളയിലെ നാട്ടുകാരായിരുന്നു. അന്നത്തെ അപകടത്തില്‍ ബന്ധുക്കളിലൊരാള്‍ മരിക്കുകയും ചെയ്തു. അന്ന് ജീവിതം തിരിച്ചു വാങ്ങി തന്ന ആറമ്മുളക്കാരോടും, ഈശ്വരനോടും നന്ദി അര്‍പ്പിക്കുന്നതായി 25 കാരനായ ഈ ചെറുപ്പക്കാരന്‍ മാധ്യമങ്ങളെ അറിയിച്ചു. ജനിക്കുമ്പോഴേ ശ്വാസതടസ സംബന്ധമായ അസുഖം പിടിപെട്ട കരുണിനു താങ്ങായത് ഡോക്ടര്‍മാരും മാതാപിതാക്കളുമായിരുന്നു.അച്ചനും അമ്മയും മലയാളികള്‍. ജനിച്ചത് രാജസ്ഥാനിലെ ജോധ്പൂരില്‍. വളര്‍ന്നത് കന്നടിഗനായി. 2014 ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ബാറ്റേന്തിയപ്പോഴാണ് കരുണ്‍ നായര്‍ ശ്രേദ്ധേയനായത്. ഇപ്പോള്‍ കളിക്കുന്ന രണ്ടാം ടെസ്റ്റില്‍ തന്നെ ഇതിഹാസ താരങ്ങളുടെ മുന്‍ നിരയിലായി സ്ഥാനം. ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം 185 പന്തില്‍ നിന്ന് 103 റണ്‍സോടെ തന്റെ ക്രിക്കറ്റ് ജീവിതതത്തില്‍ ആദ്യം നേടുന്ന സെഞ്ച്വറി തന്നെ റെക്കോര്‍ഡാക്കി കരുണ്‍ കൂടാരം കയറി പ്രശസ്തിയുടെ കുതിപ്പിലേക്കു മാറുകയാണ് ഈ മലയാളി യുവാവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.