You are Here : Home / USA News

ഡിസംബര്‍ 21 മാര്‍ത്തോമാ സഭാദിനമായി ആചരിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 21, 2016 01:36 hrs UTC

ന്യൂയോര്‍ക്ക്: ലോകമെമ്പാടും ചിതറി പാര്‍ക്കുന്ന മാര്‍ത്തോമാ സഭാംഗങ്ങള്‍ ഡിസംബര്‍ 21 ബുധനാഴ്ച സഭാദിനമായി ആചരിക്കുന്നു. ക്രിസ്തുദൗത്യവുമായി വിശുദ്ധ തോമാശ്ലീഹാ ഭാരതത്തില്‍ വന്നത് ഓര്‍ക്കുന്നതിനും, സഭയുടെ പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതിനുമാണ് ഡിസംബര്‍ 21 പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്നത്. സാര്‍വത്രിക തിരുസഭയുടെ ഭാഗമായ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ആരംഭം മുതല്‍ ഉയര്‍ത്തി പിടിച്ച അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും, പ്രാവര്‍ത്തികമാക്കുന്നതിന് ലഭിക്കുന്ന ദൈവകൃപകള്‍ക്കായി പ്രത്യേകം നന്ദി കരേറ്റുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും, മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകകളിലും കഴിവതും വിശുദ്ധ കുര്‍ബ്ബാനയും, പ്രത്യേക യോഗങ്ങളും ക്രമീകരിക്കേണ്ടതാണെന്നും മാര്‍ത്തോമാ മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു. കര്‍ത്താവിന്റെ മുമ്പില്‍ വിശ്വാസം ഏറ്റുപറഞ്ഞ വിശുദ്ധ തോമസ് അപ്പോസ്തലനെ പോലെ ദൈവഹിതം പൂര്‍ണ്ണമായും നിവര്‍ത്തിക്കപ്പെടുന്നതിനുള്ള സമര്‍പ്പണ മനോഭാവം ഓരോ സഭാംഗങ്ങളിലും വര്‍ദ്ധിച്ചു വരണമെന്ന് സഭാദിനം പ്രമാണിച്ചു മെത്രാപോലീത്താ റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ ആശംസിച്ചു. സഭാ ദിനം ശേഖരിക്കുന്ന പ്രത്യേക സ്‌ത്രോത്ര കാഴ്ച സെന്റ് തോമസ് എപ്പിസ്‌ക്കോപ്പല്‍ ഫണ്ടിലേക്ക് വേര്‍തിരിച്ചിട്ടുള്ളതാകായാല്‍, താമസം വിനാ സഭാ ഓഫീസിലേക്ക് അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന ഇടവകകളിലും മെത്രാപോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ചു പ്രത്യേകം വിശുദ്ധ കുര്‍ബാനയും, യോഗങ്ങളും ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.