You are Here : Home / USA News

എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 35 ാമത് ക്രി്തുമസ് ആഘോഷം ഡിസംബര്‍ 25 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, December 21, 2016 01:45 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ 35ാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (2411, 5 th street, stafford, TX 77477) വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍യൂസേബിയോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കും, ഹൂസ്റ്റണിലെ 18 ഇടവകളില്‍ നിന്നുള്ള ഗായിക സംഘങ്ങള്‍ ആലപിക്കുന്ന ശ്രുതിമധുരമായ ക്രിസ്തുമസ് ഗാനങ്ങളോടൊപ്പം ഈ ഇടവകകളിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈവിദ്യമാര്‍ന്ന പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. ഈ വര്‍ഷത്തെ സ്‌തോത്ര കാഴ്ചയില്‍ നിന്നും സമാഹരിക്കുന്ന തുക പത്തനംതിട്ടയിലെ സെന്റ് മേരീസ് കാരുണ്യഭവനു നല്‍കുന്നതാണെന്ന് അറിയിച്ചു. ജാതി മത സഭാ വ്യത്യാസമന്യേ ഹൂസ്റ്റണിലെ എല്ലാ മലായാളി സുഹൃത്തുക്കളെയും ഈ ക്രിസ്തുമസ് ആഘോഷത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭരവാഹികള്‍ അറിയിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ(പ്രസിഡന്റ്)- 281 261 1127 രവി വര്‍ഗ്ഗീസ് പുറിമൂട്ടില്‍(സെക്രട്ടറി)- 281 499 4593 മോസസ് പണിക്കര്‍(ട്രഷറര്‍)- 832 818 3349 റവ. കെ. ബി. കുരുവിള(പി. ആര്‍. ഒ)- 281 636 0327 അനൂപ് ഏബ്രഹാം(പ്രോഗ്രാം കോര്‍ഡിനേറ്റര്‍)- 727 255 3650 ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.