ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്സ് സഭയുടെ ഹൂസ്റ്റൺ സെൻറ് തോമസ്സ് ഓർത്തഡോക്സ് കത്തീഡ്രലിൻറെ കമ്മ്യൂണിറ്റി സെൻറ്ററിൻറെ ധനശേഖരണാർദ്ധം നടത്തുന്ന ദിലീപ് ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ് ആദ്യ ടിക്കറ്റ് തോമസ് വർക്കിയ്ക്ക് നൽകിക്കൊണ്ട് ഇടവക വികാരി വെരി.റെവ . ഗീവർഗ്ഗീസ്സ് അറൂപ്പാല കോർ എപ്പിസ്കോപ്പാ നിർവ്വഹിച്ചു. റെവ.ഫാ. മാമ്മൻ മാത്യു, ഫാ. ജോയൽ മാത്യു , ഫാ. മാത്യൂസ് ജോൺ എന്നിവരും സന്നിഹിതരായിരുന്നു. ഡോ.സ്കറിയ തോമസ്, പ്രിൻസ് പോൾ , ജോജി നൈനാൻ ,ബിജു കുര്യൻ ,മാത്യു ജോർജ്ജ് , തോമസ് ഒലിയാംകുന്നേൽ , റെജി സ്കറിയാ എന്നിവർക്കും ടിക്കറ്റുകൾ നൽകി
Comments