You are Here : Home / USA News

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് : മയാമിയില്‍ രജിസ്‌ട്രേഷന് ഉജ്ജ്വല തുടക്കം

Text Size  

Story Dated: Friday, December 30, 2016 11:36 hrs UTC

മയാമി: മയാമി സെന്റ് ജൂഡ് ക്‌നാനായ കാത്തലിക്ക് ദൈവാലയത്തില്‍ ക്‌നാനായ കാത്തലിക്ക് ഫാമിലി കോണ്‍ഫ്രന്‍സ് 2017 ന്റെ രജിസ്‌ട്രേഷന് ഉജ്ജ്വല തുടക്കം. ഡിസംബര്‍ 24 ന് തിരുപ്പിറവിയുടെ തിരുക്കര്‍മങ്ങള്‍ക്കും ദിവ്യബലിക്കും ശേഷമാന് രജിസ്‌ട്രേഷന് ഔദ്യോഗികമായ തുടക്കം കുറിച്ചത്. ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് സമീപമുള്ള സെന്റ് ചാള്‍സിലെ ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തില്‍ തന്നെ പത്തിലധികം കുടുംബങ്ങളാണ് രജിസ്‌ട്രേഷന്‍ ചെയ്തത്. സഭാ സാമുദായിക വളര്‍ച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികള്‍ കോര്‍ത്തിണക്കികൊണ്ട് നടത്തപെടുന്ന കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി നിരവധി കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകള്‍ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തില്‍ ഒന്നിച്ച്, ക്‌നാനായ സമൂഹത്തിലെ സഭാ സാമുദായിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാന്‍ ഉതകുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിലാണ് ഫാമിലി കോണ്‍ഫ്രന്‍സ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങള്‍ക്ക് അനുയോജ്യമായ പരിപാടികള്‍ അവരാല്‍ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികള്‍ തുടങ്ങി കഴിഞ്ഞു. എല്ലാ ഇടവക ജനങ്ങളും ഈ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കണം എന്ന് ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര അഭ്യര്‍ത്ഥിച്ചു. ഇടവകയുടെ പി.ആര്‍ ഒ എബി തെക്കനാട്ട് അറിയിച്ചതാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.