ജിനേഷ് തമ്പി
ന്യൂയോര്‍ക്ക്: മാനവരാശിക്കു ക്രിസ്മസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്സി പ്രൊവിന്‍സ് ചെയര്മാന് തോമസ് മൊട്ടക്കല്‍. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് സന്ദേശവും ഓര്‍മകളും പങ്ക് വയ്ക്കുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് സംഘടിപ്പിച്ച ടെലികോണ്‍ഫെറെന്‍സ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഒറ്റി കൊടുത്ത യൂദാസിനെയും തന്നെ തൂക്കിലേറ്റിയവരെയും ക്ഷമിച്ച യേശുനാഥന്‍ തന്റെ ജീവിതത്തിലൂടെ ലോകത്തിനു സമര്‍പ്പിച്ചത് ഉദാത്തമായ സഹനത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂത് ആണെന്നു തോമസ് മൊട്ടക്കല്‍ പ്രത്യേകം എടുത്തു പറഞ്ഞു. അമേരിക്ക റീജിയന് വൈസ് പ്രസിഡന്റ് (അഡ്മിന്) ചാക്കോ കോയിക്കലേത് അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ,അമേരിക്ക റീജിയന് പ്രസിഡന്റ് പി. സി. മാത്യു മീറ്റിംഗിലേക്കു എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു.അമേരിക്കന്‍ റീജിയന് ചെയര്മാന് ജോര്‍ജ് ജെ. പനക്കല്‍ ഔപചാരികമായി മീറ്റിങ് ഉദ്ഘാടനം ചെയ്തു .
വിവിധ പ്രൊവിന്‍സുകളില്‍ നിന്നും ലോക മലയാളി കൌണ്‍സില്‍ ഭാരവാഹികള്‍ മീറ്റിങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു. അമേരിക്ക റീജിയന് സെക്രട്ടറി സാബു ഒക്ലഹോമ, റീജിയന് വൈസ് ചെയര്മാന് വര്‍ഗീസ് കെ. വര്‍ഗീസ്, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, ഷോളി കുമ്പിളുവേലില്‍ , തങ്കമണി അരവിന്ദന്, ഡോ എലിസബത്ത് മാമ്മന്‍ പ്രസാദ് , ഡോ രുഗ്മിണി പത്മകുമാര്‍, പിന്റോ ചാക്കോ, സുധീര്‍ നമ്പ്യാര്‍, ജിനേഷ് തമ്പി , ഒക്ലഹോമ പ്രൊവിന്‍സ് ഉപശേഷക ചെയര്മാന് എബ്രഹാം ജോണ്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ലോക മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് ഭാരവാഹികള്‍ ക്രിസ്മസ്, ന്യൂ ഇയര്‍ അഭിവാദ്യങ്ങള്‍ അറിയിച്ചു
Comments