ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് വെസ്റ്റ് ചെസ്റ്റര്‍ മേഖലയിലെ ഓര്‍ത്തഡോക്സ് ഇടവകകളിലെ വര്‍ണ്ണാഭമായ സംയുക്ത ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ ഈ മാസം എട്ടിന്. ഞായറാഴ്ച വൈകിട്ട് 4.30ന് യോങ്കേഴ്സ് സോണ്ടേഴ്സ് ഹൈസ്കൂളില്‍ സന്ധ്യ നമസ്ക്കാരത്തോടെ പരിപാടികള്‍ക്കു തുടക്കമാകും. ലോംഗ് ഐലന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും ബിഡബ്ല്യുഒസി സജീവ പ്രവര്‍ത്തകനുമായ ഫാ. ജോര്‍ജ് ചെറിയാന് ക്രിസ്മസ് സന്ദേശം നല്‍കും. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ആത്മീയകൂട്ടായ്മയുടെ സമകാലിക പ്രസക്തിയെക്കുറിച്ച് സഭാ വിശ്വാസികള്‍ക്ക് ഉണര്‍വ്വേകും. തുടര്‍ന്നു വിവിധ പള്ളികളുടെ സംയുക്ത ക്വയറിന്റെ ഗാനാലാപനം നടക്കും. നേറ്റിവിറ്റി ഷോ, കാന്‍ഡില്‍ ഡാന്‍സ്, ഭക്തിഗാനമേള, സ്കിറ്റ്, ഡാന്‍സ്, ക്രിസ്മസ് കരോള്‍, സാന്റോ ക്ലോസിന്റെ വരവ് തുടങ്ങിയ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു സെക്രട്ടറി ഷൈനി ഷാജന് ജോര്‍ജ് അറിയിച്ചു.
പ്രസിഡന്റ് ഫാ. എ. കെ ചെറിയാന്, വൈസ് പ്രസിഡന്റ് ഫാ. ഡോ. ജോര്‍ജ് കോശി, ക്വയര്‍ കോര്‍ഡിനേറ്റര്‍ ഫാ. നൈനാന്.ടി. ഈശോ, സെക്രട്ടറി ഷൈനി ഷാജന് ജോര്‍ജ്, ട്രഷറര്‍ ജോണ്‍ ഐസക്ക്, കോര്‍ഡിനേറ്റര്‍ ഡോ.ഫിലിപ്പ് ജോര്‍ജ്, ജോയിന്റ് സെക്ട്രറി ജെസ്സി മാത്യു, ജോയിന്റ് ട്രഷറര്‍ എല്‍ദോ കുര്യാക്കോസ്, ക്വയര്‍ ലീഡര്‍ മനോജ്. പി. അലക്സ്, ഇന്റേണല്‍ ഓഡിറ്റര്‍ തോമസ് ജോര്‍ജ്, പി.ആര്.ഒ/ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ എം.വി കുര്യന് എന്നിവരടങ്ങിയ കമ്മിറ്റിയോടൊപ്പം എല്ല ഇടവകകളിലെയും വികാരി അച്ചന്മാരും, സണ്‍ഡേ സ്കൂളും, മാര്‍ത്തമറിയം സമാജവും, എംജിഒസിഎസ്എമ്മും, മെന്‍സ് ഫോറവും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ലഡ്ലോവ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കോഴ്സ്, പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, പാര്‍ക്ക് ഹില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കേഴ്സ്, ബ്രോങ്ക്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, വൈറ്റ് പ്ലെയ്ന്‍സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നീ ഇടവകളുടെ സംയുക്ത ആഘോഷങ്ങള്‍ക്കാണ് പാല്‍മര്‍ റോഡിലെ യോങ്കേഴ്സ് സൗണ്ടേഴ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാവുന്നത്.
Comments