ഹൂസ്റ്റണ്‍: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഹൂസ്റ്റണ്‍ ഇന്ത്യ ഹൗസുമായി സഹകരിച്ച് ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 28 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന ക്യാമ്പില്‍ ഒസിഐ, വീസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു അര്‍ഹരായ അപേക്ഷകള്‍ സികെജിഎസിന് അയ്ക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ടിനും പാസ്പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ കോണ്‍സുലര്‍ ക്യാമ്പില്‍ പരിശോധിച്ചു ഉറപ്പുവരുത്തിയതിനുശേഷം സമര്‍പ്പിക്കുന്നത് കാലതാമസം ഒഴിവാക്കുന്നതിനുപകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്യാമ്പ് നടക്കുന്ന സ്ഥലം: 8888 West Bellforst Av, Huston-77031. സമയം : ജനുവരി 28 ശനിയാഴ്ച 10 മുതല്‍ 4 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റ് ഓഫീസുമായി ബന്ധപ്പെടാവുന്ന താണ് - 713 626 2148
Comments