അലന് ചെന്നിത്തല
ഡിട്രോയിറ്റ് കേരള ക്ലബിന്റെ ഈവര്‍ഷത്തെ ഭാരവാഹികളായി ജയിന് മാത്യൂസ് കണ്ണച്ചന്‍പറമ്പില്‍ (പ്രസിഡന്റ്), സുജിത് മേനോന് (വൈസ് പ്രസിഡന്റ്), ധന്യാ മേനോന് (സെക്രട്ടറി), ലിബിന് ജോണ്‍ (ജോയിന്റ് സെക്രട്ടറി), അജയ് അലക്സ് (ട്രഷറര്‍), കാര്‍ത്തി ഉണ്ണികൃഷ്ണന് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അധികാരമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് ബൈജു പണിക്കര്‍, തോമസ് കുട്ടി (വൈസ് ചെയര്മാന്), ബിനോയ് ഏലിയാസ് (സെക്രട്ടറി) എന്നിവരും അധികാരമേറ്റു. അലന് ജോണ്‍, അനീഷ് ജോണ്‍, അരുണ്‍ ദാസ്, ആശാ മനോഹരന്, സാബു കുര്യന്, ബിന്ദു പണിക്കര്‍, ദീപാ പ്രഭാകര്‍, ദിവ്യ ദിലീപ്, ഗൗതം ത്യാഗരാജന്, ഗീത നായര്‍, ഹേമചന്ദ്രന് കൃഷ്ണന്, ജെയ്സണ്‍ ജോസ്, ജെയ്സണ്‍ തുരുത്തേല്‍, ജിന്റോ ലോനപ്പന്, ജോബി തോമസ്, ജോളി ദാനിയേല്‍, ജോജി വര്‍ഗീസ്, ജോസ് ചാമക്കാലായില്‍, ജോസ് ലൂക്കോസ്, കുര്യന് കളത്തില്‍, കുഞ്ഞമ്മ വില്ലാനശേരി, ലീന നമ്പ്യാര്‍, മേരി ജോസഫ്,മാത്യു വര്‍ഗീസ്, ഫിലോമിന ആല്‍ബര്‍ട്ട്, രാജേഷ് വെങ്കിലാത്ത്, റോജന്‍ പണിക്കര്‍, സന്ദീപ് കൊമ്പിടി, ഷാനവാസ് മൊയ്തീന്, ലിബി മാത്യൂസ്, ഷിജു വില്‍സണ്‍, ശ്രീജാ ശ്രീകുമാര്‍, സുബാഷ് രാമചന്ദ്രന്, സുനില്‍ നൈനാന്, സ്വപ്നാ ഗോപാലകൃഷ്ണന്, സിനൂസ് ജോസഫ്, ഉഷാ കൃഷ്ണകുമാര്‍, ദീപേഷ് ഗോപാലകൃഷ്ണന്, റ്റിയ ജിജോ, റെബേക്ക ശങ്കരത്തില്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സ്ഥാനമേറ്റു.
1975-ല്‍ സ്ഥാപിതമായ കേരള ക്ലബ് ഡിട്രോയിറ്റിലെ ആദ്യ ഇന്ത്യന്‍ കലാസാംസ്കാരിക സംഘടനയാണ്. കേരളത്തിന്റെ തനതായ സാംസ്കാരിക മൂല്യങ്ങളെ മലയാളി സമൂഹത്തിന് പകര്‍ന്നുകൊടുത്തുകൊണ്ട് പാശ്ചാത്യ മണ്ണില്‍ നാലു പതിറ്റാണ്ടിലധികം പിന്നിട്ട ഈ പ്രസ്ഥാനം വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയിലൂടെ ഇന്നും മുന്നേറുന്നു. പറിച്ചുനടപ്പെട്ട ഈ മണ്ണില്‍ പാശ്ചാത്യ സംസ്കാരത്തിന്റെ കുത്തൊഴുക്കില്‍ നമ്മുടെ വരുംതലമുറ നഷ്ടമാകാതിരിപ്പാന്‍ കേരളത്തിന്റെ സാംസ്കാരികമൂല്യങ്ങള് പരിപോഷിപ്പിക്കുന്ന വിവിധ പദ്ധതികളും പരിപാടികളും കേരള ക്ലബ് രൂപകല്‍പ്പന ചെയ്ത് നടപ്പാക്കുന്നു. ഈവര്‍ഷത്തെ നടത്തപ്പെടുന്ന വര്‍ണ്ണാഭമായ കലാമൂല്യമുള്ള പരിപാടികളുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും രൂപരേഖ തയാറാക്കികൊണ്ട് പുതിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഓണം- ക്രിസ്തുമസ് ആഘോഷങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം, വിവിധ കായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പിക്നിക്ക്, പയനീഴ്സ് ഡേ, കമ്യൂണിറ്റി ഡേ, സ്പറിംങ്ങ് സെലിബറേഷന്‍സ്, വാലന്റൈന്‍സ് ദിനാഘോഷം, ക്യാമ്പിങ്ങ്, ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവയാണ് ഈവര്‍ഷത്തെ പ്രധാന പരിപാടികള്‍.
Comments