ജോണ്‍ ജോര്‍ജ്, ലാസ്വേഗസ്
ലാസ് വേഗസ്: കേരളാ അസോസ്സിയേഷന് ഓഫ് ലാസ്വേഗസ്സിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്ക് ബിജു തോമസ് പ്രസിഡന്റായി എട്ടുപേരടങ്ങുന്ന കമ്മറ്റി ചുമതലയേറ്റു. പ്രസിഡന്റ് പന്തളം ബിജു തോമസ്, അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ കഴിഞ്ഞ കമ്മറ്റിയിലും ലാസ് വേഗസ്സില്‍ നടന്ന ദേശീയ കണ്‍വെന്‍ഷന്റെ കണ്‍വീനറില്‍ ഒരാളായും സേവനം അനുഷ്ഠിചിട്ടുണ്ട്. ബിനു ആന്റണി - വൈസ് പ്രസിഡന്റ്; ജോണ്‍ ചെറിയാന് - സെക്രട്ടറി, ത്രേസിയാമ്മ ബാബു - ട്ര്ഷറര്, ജിനി ഗിരീഷ് - കള്‍ചറല്‍ സെക്രട്ടറി, ഷീബ സജി, റൊഷ്നി എന്നിവര്‍ - പബ്ലിക് റിലേഷന്‍സ്, ബിജു കല്ലുപുരക്കല്‍ - സ്പോര്‍ട്സ്, ഗയിംസ് എന്നിവരാണു മറ്റു കമ്മറ്റിയംഗങ്ങള്‍. ജോണ്‍ ചെറിയാന് ഇതു രണ്ടാം തവണയാണു സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. പുതിയ കമ്മറ്റിയുടെ കാലാവധി 2018 ഡിസംബര്‍ 31-നു അവസ്സാനിക്കും.
Comments