തോമസ് പാലിച്ചേരിൽ
ന്യൂയോർക്:റോക്ലാൻഡ് സെൻറ് മേരീസ് ക്നാനായ മിഷൻ വെസ്റ്ചെസ്റ്ററിലെ സെൻറ് ജോസഫ് മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മിഷൻഡേ സെലിബ്രേഷൻ -2017 ഫെബ്രുവരി 4 ന് റോക്ലൻഡിലുള്ള മരിയൻ ഷൈറിൻ ദേവാലയത്തിൽ (174 FILORS LANE STONY POINT നി-10980 )വച്ച് വർണാഭമായ ആഘോഷപരിപാടിയിലേക്കു ഏവരേയും ഹൃദ്യപൂർവം ക്ഷണിക്കുന്നു .അന്നേ ദിവസം വൈകിട്ട് 4 .30 പിഎം ന് ബഹു റെവ . ഫാ .തോമസ് മുളവനാൽ( വികാരി ജനറാൾ ക്നാനായ റീജിയൻ USA)അച്ചൻറെ മുഖ്യ കാര്മികത്തിലുള്ള വിശുദ്ധ കുർബാനയിൽ ഫാ .റെനി കട്ടേൽ ,മിഷൻ ഡയറക്ടർ ഫാ ,ജോസ് ആദോപ്പിള്ളി എന്നിവർ സഹകാർമികരായിരിക്കും .മിഷൻഡേ ആഘോഷങ്ങളുടെ ഉത്ഘാടനം വൈകിട്ട് 6 .30 ന് വികാരി ജനറാൾ നിർവഹിക്കും .തദവസരത്തിൽ മരിയൻ ഷൈറിയിൻ ദേവാലയത്തിലെ ഡയറക്ടർ ഫാ:ജിം SDV യും ഫാ .റെനി കട്ടേൽ എന്നിവർ ആശംസകൾ അർപ്പിക്കും ,തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വർണാഭമായ കലാപരിപാടികൾ ഉണ്ടായിരിക്കും .ട്രസ്റ്റീ മാരായ സിബി മണലേൽ ,റെജി ഉഴങ്ങലിൽ ,എബ്രഹാം പുലിയലകുന്നേൽ ,ഫിലിപ്പ് ചാമക്കാല എന്നിവർ ആഘോഷപരിപാടികൾക്കു നേതൃത്തം നൽകും .കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും കൂടുതൽ വിവരങ്ങൾക്ക് മിഷൻ ഡയറക്ടർ ഫാ.ജോസ് ആദോപ്പിള്ളി 954 305 7850
Comments