ന്യൂയോർക്ക് :കേരള ക്രിക്കറ്റ് ലീഗ് 2017-2018 ഭാരവാഹികളെ തിരഞ്ഞെടുത്തു, കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ഇടംനേടിയ KCL ഈ വര്ഷം വളരെ പുതുമകളോടെ ആണ് മുന്നോട്ടുവരുന്നതെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു . ഒരു കായിക വിനോദത്തിനും ഉപരിയായി മലയാളികൾ തമ്മിൽ ഉള്ള സ്നേഹത്തിനും സാഹോദര്യത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുൻഗണന എന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു . കൂടുതൽ ആളുകൾക്ക് KCL ലൂടെ ഇന്റർനാഷണൽ മത്സരത്തിലേക്ക് അവസരം ഒരുക്കുന്നതിലും കൂടുതൽ പ്രാധാന്യമെന്നും അറിയിച്ചു മുൻവർഷങ്ങളിൽ വാശിയേറിയ മത്സരങ്ങൾ കാഴ്ച്ചവെച്ച എല്ലാ ടീമുകളും ഇപ്പോൾ തന്നെ അതികഠിനമായ പരിശീലനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പുതിയ തലമുറയ്ക്ക് ക്രിക്കറ്റ് kcl ലൂടെ പകർന്നുനൽകുന്നതിലും kcl ൻറെ വിവിധ സോണുകൾ അമേരിക്കയിൽ ഉടനീളം ആരംഭിക്കുന്നനിനും കഴിഞ്ഞ വർഷങ്ങളിലെ മത്സരങ്ങളിലൂടെ സാധിച്ചു. 2020-ൽ അമേരിക്ക മുഴുവൻ KCL-20/20 സംഘടിപ്പിക്കുക എന്നുള്ളതാണ് ഈ വർഷം മുതലുള്ള ലക്ഷ്യം എന്ന് kcl സാരഥികൾ അറിയിച്ചു.
President:Jins Joseph,
vicepresident:Balagopal Nair & Asish thomas,
secretary :sabin jacob,
Joint secretary: Josh Joseph,
Treasurer: Shaiju Jose,
join treasurer: Swaroop Boban,
Game coordinator: Arun j thomas & Justin Joseph
PRO:Jojo Kottarakara,Sibi Thomas. Subcommitee :Sooraj Parampath,Akhil Nair,Tom joseph,Joyal Joseph, Jopies Alex,Albin Anto,Jesus vincent
Comments