ഹൂസ്റ്റൺ∙ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം 2017- 22 കാലയളവിലേക്കുള്ള പുതിയ കൗൺസിലിനെ ഫെബ്രുവരി നാലിനു ശനിയാഴ്ച ഹൂസ്റ്റണിലെ ഊർശലേം ഭദ്രാസന ആസ്ഥാനത്തുവെച്ചു ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ ഭദ്രാസന അസംബ്ലി യോഗത്തിൽ വച്ചു പുതിയ കൗൺസിലിനെ തിരഞ്ഞെടുത്തു. പുതിയ ഭദ്രാസന സെക്രട്ടറിയയി റവ. ഫാ. ഫിലിപ്പ് ഏബ്രഹാം, കമ്മിറ്റി അംഗങ്ങളായി റവ.ഫാ. ബിന്നി കുരുവിള, റവ.ഫാ. ഡിജു സഖറിയ, റോയി തോമസ്, മനോജ് തോമസ്, ഏബ്രഹാം വർക്കി, സെൽബി തോമസ് എന്നിവരേയും ഓഡിറ്ററായി കോശി അലക്സിനേയും തിരഞ്ഞെടുത്തു. റവ.ഫാ. മാത്യു കോശി, ജോർജ് വർഗീസ്, ഏബ്രഹാം പന്നികോട് എന്നിവരെ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
Comments