വര്‍ഗീസ് പ്ലാമൂട്ടില്‍
ഫിലഡല്‍ഫിയ. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്സ് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ രജിസ്ട്രേഷന് കിക്കോഫ് ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഫെബ്രുവരി 5 ഞായറാഴ്ച നടന്നു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ചേര്‍ന്ന കിക്കോഫ് സമ്മേളനത്തില്‍ ഇടവക വികാരി ഫാ. അബു വര്‍ഗീസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. കിക്കോഫിനെത്തിയ കോണ്‍ഫ്രന്‍സ് ഭാരവാഹികളായ ജീമോന്‍ വര്‍ഗീസ്, രാജന് പടിയറ, സൂസന് തോമസ്, തോമസ്കുട്ടി എന്നിവരെ ദേവാലയത്തിലേക്കും ചടങ്ങിലേക്കും അദ്ദേഹം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കോണ്‍ഫ്രന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ് കോണ്ഫ്രന്സിനെക്കുറിച്ചും ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്‍െറ സവിശേഷതകളെക്കുറിച്ചും ഇതുവരെയുള്ള ഒരുക്കങ്ങളുടെ പുരോഗതിയെക്കുറിച്ചും വിശദീകരിക്കുകയും കോണ്ഫ്രന്സില് പങ്കെടുക്കുവാന്‍ എല്ലാ ഇടവകാംഗങ്ങളെയും ക്ഷണിക്കുകയും ചെയ്തു.
ഇടവക വികാരി ഫാ. അബു വര്‍ഗീസ് പീറ്റര്‍ കോണ്‍ഫ്രന്‍സ് ട്രഷര്‍ ജീമോന്‍ വര്‍ഗീസില്‍നിന്ന് ആദ്യ രജിസ്ട്രേഷന് സ്വീകരിച്ചുകൊണ്ട് കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സൂവനീര്‍ കമ്മറ്റിയംഗമായ രാജന് പടിയറ സൂവനീറിലൂടെയുള്ള ഫണ്ട് റെയിസിംഗിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും ഇടവക ട്രഷറര്‍ തോമസ് വര്‍ഗീസില്‍നിന്ന് ആദ്യത്തെ കോംപ്ലിമെന്ററി അഡ്വര്‍ട്ടൈസ്മെന്റ് സ്വീകരിച്ച് സൂവനീര്‍ കോംപ്ലിമെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇടവക സെക്രട്ടറി കോര ചെറിയാന് സൂവനീര്‍ കോംപ്ലിമെന്റ് സൂസന് തോമസിനും തോമസ്കുട്ടിയ്ക്കും കൈമാറി. ഇടവകയില്‍നിന്നും കോണ്‍ഫ്രന്‍സ് രജിസ്ട്രേഷനും സൂവനീര്‍ കോംപ്ലിമെന്റിനും വളരെ നല്ല പ്രതികരണവും സഹകരണവും ലഭിച്ചുവെന്ന് കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍ അറിയിച്ചു.
For registration - https://northeastamericandiocese.formstack.com/forms/fycregistration2017
Family conference website - http://www.fyconf.org/
Conference Site - https://www.kalahariresorts.com/Pennsylvania
Comments