വറുഗീസ് പ്ലാമൂട്ടില്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനിയറിനു വേണ്ട വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമായി ഭാരവാഹികള്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്സ് ആന്‍ഡ് കണ്വന്ഷന് സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഫെബ്രുവരി 19 ഞായറാഴ്ച ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സില്‍വര്‍ സ്പ്രിംഗ്, സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച്, സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഫ്രാങ്കഌന്‍ സ്ക്വയര്‍ എന്നീ ദേവാലയങ്ങള്‍ മൂന്നു ടീമായി സന്ദര്‍ശിച്ചു. സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന കിക്കോഫ് മീറ്റിംഗില്‍ ഇടവക വികാരി ഫാ. തോമസ് പോള്‍ ആമുഖ പ്രസംഗം നടത്തി. സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സുവനിയര്‍ കമ്മറ്റി മെമ്പര്‍ ഫിലിപ്പോസ് സാമുവേല്‍, ക്യൂന്സ്ലോംഗ് ഐലന്‍ഡ് ഏരിയ കോര്‍ഡിനേറ്റര്‍ മാത്യു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ഇടവക സെക്രട്ടറി തോമസ് ഡേവിഡില്‍ നിന്നും ട്രസ്റ്റി അലക്സാണ്ടര്‍ മേലേതില്‍ നിന്നും സുവനിയറിനുള്ള കോംപ്ലിമെന്റ്സ് സ്വീകരിച്ചു. സില്‍വര്‍ സ്പ്രിഗ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് വാഷിംഗ്ടണ്‍ ഡി. സി. ദേവാലയത്തിലെത്തിയ കോണ്‍ഫറന്‍സ് ടീമിന് സ്നേഹനിര്‍ഭരമായ സ്വീകരണം ലഭിച്ചു. വികാരി ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം, അന്നേ ദിവസം വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ച ദോഹയില്‍നിന്നെത്തിയ ഫാ. സന്തോഷ് വര്‍ഗീസ്, സെക്രട്ടറി ഡോ. സാബു പോള്‍, ട്രസ്റ്റി രാജന് പറമ്പില്‍, ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കരിക്കുലം കമ്മറ്റി മെമ്പര്‍ സാറ ജോര്‍ജ്, മലങ്കര അസോസിയേഷന് ഡലിഗേറ്റ് ജയ്മോന് ചാക്കോ, അസംബ്ലി മെമ്പര്‍മാരായ മാത്യു പണിക്കര്‍, സജി ഏബ്രഹാം, സന്‍ഡേസ്കൂള്‍ പ്രിന്‍സിപ്പല്‍ ഷീബ മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. കോണ്‍ഫറന്‍സ് ഓണ്‍സൈറ്റ് കോ ഓര്‍ഡിനേറ്ററും സുവനിയര്‍ ഫൈനാന്‍സ് കമ്മറ്റി അംഗവുമായ സജി പോത്തന്, സുവനിയര്‍ ഫൈനാന്‍സ് കമ്മറ്റിയംഗം രാജന് പടിയറ, കരിക്കുലം കമ്മറ്റിയംഗം സാറ ജോര്‍ജ് എന്നിവര്‍ കോണ്‍ഫറന്‍സ് പുരോഗതിയെയും സുവനിയറിന്റെ പ്രാധാന്യത്തെയും സംബന്ധിച്ച് വിശദമായി സംസാരിക്കുകയും എല്ലാവരെയും കോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുകയും ചെയ്തു.
സുവനിയറിലേക്കുള്ള ആദ്യത്തെ കോംപ്ലിമെന്റ് ട്രസ്റ്റി രാജന് പറമ്പിലില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ഫാ. സന്തോഷ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബാള്‍ട്ടിമോര്‍ (മെറിലാന്‍ഡ്) സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെത്തിയ കോണ്‍ഫറന്‍സ് ടീമിനെ ഇടവക വികാരി ഫാ. കെ. പി. വര്‍ഗീസും ഇടവകാംഗങ്ങളും ഹാര്‍ദ്ദവമായി സ്വീകരിച്ചു. ജീമോന്‍ വര്‍ഗീസ്, ജോര്‍ജ് പി. തോമസ്(തോമസ്കുട്ടി) എന്നിവര്‍ കോണ്‍ഫറന്‍സ് പുരോഗതി വിലയിരുത്തി സംസാരിച്ചു. വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഫാ. മാറ്റ് വര്‍ഗീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ഹോളി ട്രാന്സ്ഫിഗറേഷന് റിട്രീറ്റ് സ്വന്തമാക്കുന്നതില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെയും ഭദ്രാസനത്തിലെ സഭാമക്കളെയും അഭിനന്ദിക്കുകയും ചെയ്തു
Family conference website - http://www.fyconf.org
Conference Site - https://www.kalahariresorts.com/Pennsylvania
Comments