ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ KCCNA പ്രസിഡന്റായി ബേബി മണക്കുന്നേല്‍ ഒരു വോട്ടിനു വിജയിച്ചു.ആകെ രേഖപെടുത്തിയ 117 വോട്ടില്‍ ബേബിക്ക് 59 വോട്ടും എതിര് സ്ഥാനാര് ത്ഥി ജെയിംസ് ഇല്ലികലിന് 58 വോട്ടും ലഭിച്ചു.ജോര്‍ജ് നെല്ലാമറ്റം, ടോമി മ്യാല്‍ക്കരപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഇലക്ഷന് കമ്മിറ്റിയാണു വിജയികളെ പ്രഖ്യാപിച്ചത്
ടെക്സസസിലെ ഹൂസ്റ്റണില്‍ നിന്നുള്ള ബേബിയുടെ സ്വദേശം പിറവം ആണ്.കേരളത്തില്‍ യൂത്ത് കോണ്‍ ഗ്രസ് പ്രസിഡന്റായി പ്രവര് ത്തിച്ചിട്ടുള്ള ബേബി ഫോമയുടെ സ്ഥാപക കണ്‍വീനറും കൂടിയാണ്. പിന്നീട് ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
താമ്പായില്‍ നിന്നും ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്കുന്ന പാനലും, ടെക്സാസിലെ ഹൂസ്റ്റണില്‍ നിന്നും ബേബി മണക്കുന്നേല്‍ നേതൃത്വം നല്കുന്ന പാനലും തമ്മിൽ നടന്ന മത്സരത്തിൽ ബേബി മണക്കുന്നേലിന്റെ പാനലിലെ വൈസ് പ്രസിഡണ്ട് സ്ഥാനാർഥി ഒഴികെ എല്ലാവരെയും വിജയിച്ചു. വൈസ് പ്രസിഡണ്ട് ആയി മേയമ്മ വെട്ടിക്കാട്ട്, ജനറൽ സെക്രട്ടറി ആയി എബ്രഹാം പുതിയടത്തുശ്ശേരിൽ, ജോയിന്റ് സെക്രട്ടറി ആയി രാജൻ പടവത്തിൽ, ട്രഷറർ ആയി അനിൽ മറ്റപ്പള്ളിക്കുന്നേൽ എന്നിവർ വിജയിച്ചു.
വോട്ടുകളുടെ നില
PRESDENTT
ബേബി മണക്കുന്നേൽ : 59
ജെയിംസ് ഇല്ലിക്കൽ 58
VICE PRESIDENT
മേയമ്മ വെട്ടിക്കാട്ട് 64
സൈമൺ ഇല്ലിക്കാട്ടിൽ 53
GENERAL SECRETARY
എബ്രഹാം പുതിയടത്തശ്ശേരിൽ 53
ജൈസൺ ഓളിയിൽ 47
JOINT SECRETARY
രാജൻ പാടവത്തിൽ 59
ജയ്ക്ക് പോളപ്ര 58
TREASURER
അനിൽ മറ്റപ്പള്ളിക്കുന്നേൽ 74
ഷീജോ പഴയമ്പള്ളിൽ 43
Comments