ടെക്സാസ്: ടെക്സാസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ പുതിയ സാരഥിയായി ഷീലാ ഈപ്പന് ചുമതലയേറ്റു. മാര്‍ച്ച് മൂന്നിന് ബിജുവിന്റെ വസതിയില്‍ ചേര്‍ന്ന സംഘടനയുടെ ദ്വിമാസയോഗത്തിലാണ് ഷീലാ ഈപ്പനെ ചെയര്‍പേര്‍സണ്‍ ആയി തെരഞ്ഞെടുത്തത്.കേംബ്രിഡ്ജ് സ്കില്‍ഡ് നഴ്സിംഗ് ആന്‍ഫ് റീഹാബിലിറ്റേഷന്റെ അഡ്മിനിസ്റ്ററേറ്റര്‍ ആണ് ഷീലാ ഈപ്പന്. മൈക്രോക്രെഡിറ്റ് പ്രോഗ്രാം പുനരാംഭിക്കാനും അതിന്റെ നടപടികള്‍ അടുത്തയോഗത്തില്‍ നിര്‍ണയിക്കാനും യോഗം തീരുമാനിച്ചു. അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിഡന്റ് വിതരണം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ജോണ്‍ സ്വാഗതം ആശംസിച്ചു. ബിനു മാത്യു നന്ദി പ്രകാശിപ്പിച്ചു. ഊഷ്മളമായ ആതിഥ്യമൊരുക്കിയതിന് അംഗങ്ങള്‍ ബിജുവിനേയും ഭാര്യ കവിതയേയും അഭിനന്ദിച്ചു.
Report : Dr George Kakkanat
Comments