ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സഭകളുടെ 21 ദേവാലയങ്ങള്‍ അടങ്ങിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയുടെ പുതിയ നേതൃത്വം നിലവില്‍ വന്നു. മാര്‍ച്ച് 19-നു ഫിലാഡല്‍ഫിയയിലെ അന് റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ ഫാ. ഷിബു മത്തായിയുടെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. ഫാ. സജി മുക്കൂട്ട് (ചെയര്മാന്), ഫാ. കെ.കെ. ജോണ്‍ (കോ- ചെയര്മാന്), ഫാ.എം.കെ. കുര്യാക്കോസ് (റിലജിയസ് ആക്ടിവിറ്റീസ്), കോശി വര്‍ഗീസ് (സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ (ജോയിന്റ് സെക്രട്ടറി), ഡോ. കുര്യന് മത്തായി (ട്രഷറര്‍), സുമോദ് ജേക്കബ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ബിന്‍സി ജോണ്‍ (യുവജനകാര്യം & സ്പോര്‍ട്സ്), ജോര്‍ജ് എം. മാത്യു (ചാരിറ്റി & ഫണ്ട് റൈസിംഗ് കോര്‍ഡിനേറ്റര്‍), അക്സ ജോസഫ് (വിമന്‍സ് ഫോറം), തോമസ് ഏബ്രഹാം (ക്വയര്‍ കോര്‍ഡിനേറ്റര്‍), സജീവ് ശങ്കരത്തില്‍ (പി.ആര്.ഒ), ഡാനിയേല്‍ പി. തോമസ് (സുവനീര്‍ എഡിറ്റര്‍), എം.എ മാത്യു, സ്റ്റാന്‍ലി ജോണ്‍ (ഓഡിറ്റേഴ്സ്). അതൊടൊപ്പം ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഇന്‍ പെന്‍സില്‍വാനിയയുടെ അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളായി ഫാ. എം.കെ. കുര്യാക്കോസ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍), സജീവ് ശങ്കരത്തില്‍ (സെക്രട്ടറി), ബിജി ജോസഫ് (ട്രഷറര്‍), പ്രിന്‍സ് ഫിലിപ്പ് (പി.ആര്.ഒ) എന്നിവരേയും തെരഞ്ഞെടുത്തു.
Comments