ഡിട്രോയിറ്റ്∙ സുവിശേഷ സേവികാ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മിഡ്– വെസ്റ്റ് റീജിയണൽ ഏകദിന സമ്മേളനം ഡിട്രോയിറ്റ് മാർത്തോമ പള്ളിയിൽ വച്ച് ഏപ്രിൽ 1 ന് നടത്തപ്പെടും. മാർത്തോമ സുവിശേഷ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ പഠന സമ്മേളനത്തിന് നേതൃത്വം നൽകും. സേവികാ സംഘം മിഡ് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, റീജിയണൽ സെക്രട്ടറി സൂസൻ ജി. ഫിലിപ്പ്, ഡിട്രോയിറ്റ് മാർത്തോമ ചർച്ച് വികാരി റവ. ജോജി ഉമ്മൻ ഫിലിപ്പ്, സേവികാ സംഘം വൈസ് പ്രസിഡന്റ് സാറാമ്മ വർഗീസ്, സെക്രട്ടറി മറിയാമ്മ ഏബ്രഹാം, ട്രഷറർ റീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഡിട്രോയിറ്റ് മാർത്തോമ ചർച്ച് സേവികാ സംഘം കമ്മിറ്റി സമ്മേളനത്തിന് വിപുലമായ ക്രമീകരണങ്ങൾ ചെയ്യുന്നു. ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Comments