ഷിക്കാഗോ: ജീവിതപങ്കാളിയെ കണ്ടെത്താന്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (എന്‍.എസ്.എസ്.ഒ.എന്‍.എ) അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത് www.matrimony4nairs.com എന്ന വെബ്സൈറ്റിനു മാര്‍ച്ച് രണ്ടാം തീയതി മുതല്‍ തുടക്കംകുറിച്ചു. ഇതുപോലൊരു വെബ്സൈറ്റ് തുടങ്ങണമെന്നുള്ളത് ചിരകാല സ്വപ്നമായിരുന്നെന്നും അത് സാക്ഷാത്കരിച്ചതില്‍ വളരെ അഭിമാനം തോന്നുന്നുവെന്നും സംഘടനാ പ്രസിഡന്റ് എം.എന്‍.സി നായര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള വിവിധ കര്‍മ്മപദ്ധതികള്‍ക്ക് രുപരേഖ നല്കിവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. www.matrimony4nairs.com എന്ന വെബ്സൈറ്റിലുടെ സമുദായ അംഗങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇപ്പോള്‍ അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാം. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മറ്റുള്ളവരെ അറിയിച്ച് അവര്‍ക്കും ഈ സൗകര്യം ലഭ്യമാക്കണമെന്നും പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. താമസിയാതെ തന്നെ മറ്റു രാജ്യങ്ങളിലുള്ള സമുദായ അംഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഈ സൈറ്റ് ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. സതീശന് നായര്‍ അറിയിച്ചതാണിത്.
Comments