ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 9 ഓശാന ഞായറാഴ്ച രാവിലെ 8.45നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും നടക്കും. ഏപ്രില്‍ 12 പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ കുര്‍ബ്ബാനയും നടത്തപ്പെടും. ഏപ്രില്‍ 14 ദു:ഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദു:ഖവെള്ളി ശ്രുശ്രൂഷകള്‍ ആരംഭിക്കും. ഏപ്രില്‍് 15 ദു:ഖശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍ 15 ശനിയാഴ്ച വൈകിട്ട് 7.30 നു സന്ധ്യാപ്രാര്‍ത്ഥനയും ഈസ്റ്റര്‍ ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുബ്ബാനയും നടക്കും. ഏപ്രില്‍ 16 ഞായറാഴ്ച വി:കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ല
. ഈ വര്‍ഷം ഹാശാ ആഴ്ച ശ്രുശ്രൂഷകള്‍ക്ക് റവ: ഫാദര്‍ ബിജുമോന് വയനാട്, റവ: ഡീക്കന്‍ രഞ്ചു കുര്യന് അങ്കമാലി എന്നിവര്‍ അതിഥികളായി ഉണ്ടായിരിക്കുന്നതാണ്. വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി വന്ദ്യ: തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്കോപ്പ അഭ്യര്‍ഥിക്കുന്നു . ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.
Comments