ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി പൗരാണിക വാസ്തുശില്പ മാതൃകയില്‍ 9000 ചതുരശ്ര അടിയില്‍ നിര്‍മ്മിയ്ക്കുന്ന ചാപ്പലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ യോഗ്യതയുള്ള കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ദര്ഘാസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ urshlemproject@gmailcom ല്‍ ലഭ്യമാണ്. ടെന്‍ഡറുകള്‍ മുദ്രവച്ച കവറില്‍ മെയ് 17, 2017 നു മുന്‍പ് ഭദ്രാസന ഓഫീസില്‍ ലഭിയ്ക്കണം. ടെന്‍ഡറുകള്‍ അയയ്ക്കേണ്ട വിലാസം Diocese of Southwest America 3101, Hopkins Rd., Beasley, TX 77417 ഇപ്രകാരം ലഭിയ്ക്കുന്ന ടെന്‍ഡറുകള്‍ മെയ് 28ന് തുറന്നു പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതിനുള്ള അധികാരം ഭദ്രാസന കൗണ്‍സിലില്‍ നിഷിപ്തമായിരിയ്ക്കുമെന്ന് ഭദ്രാസന പി.ആര്.ഒ. എല്‍ദോ പീറ്റര്‍ അറിയിച്ചു.
Comments