ഇല്ലിനോയിസില്‍ നിന്ന് കാണാതായ ജസ്റ്റിന് ആന്റണിയെ എമ്ഹസ്റ്റിന് സമീപമുള്ള ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസും ബന്ധു മിത്രാദികളും ജസ്റ്റിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതലാണ് 24 വയസ്സ് പ്രായമുള്ള ജസ്റ്റിനെ കാണാതാകുന്നത്. ഏറ്റവും ഒടുവില്‍ മെസ്സേജ്ജ് അയക്കുന്നത് രാത്രി 8.30 ക്കാണ്.
Comments