ബിജു കൊട്ടാരക്കര
ന്യൂ യോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഈസ്ററർ വിഷു ആഘോഷങ്ങൾക്ക് തയാറെടുക്കുന്നു. 2017 മെയ് 7 നു ന്യൂ യോർക്കിലെ സെന്റ് മാർക്സ് എപ്പിസ്കോപ്പൽ ആഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചുമണിക്കാണ് ആഘോഷങ്ങൾക്കു തിരി തെളിയുകയെന്ന് വൈസ് പ്രസിഡന്റ് ഷൈനി സാജൻ, ട്രഷറർ ബിബിൻ ദിവാകരൻ, ജോ സെക്രട്ടറി ലിജോ ജോൺ എന്നിവർ ചേർന്ന് അറിയിച്ചു. അംഗബലത്തിൽ ഏറ്റവും വലിയ സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ. രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് ഇത്. 1975 ൽ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മായായി ആരംഭിച്ച ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ന് മറ്റു സംഘടനകൾക്ക് മാതൃക ആയി മാറിക്കഴിഞ്ഞു.
ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ മലയാളി സമൂഹം നോക്കികാണുന്നത്. സംഘടന സുവർണ്ണ ജൂബിലിയോട് അടുക്കുന്ന സാഹചര്യത്തിൽ അതിന്റെ പ്രവർത്തനങ്ങളും സജീവമാക്കാൻ പുതിയ കമ്മിറ്റി പ്രതിജ്ഞാ ബദ്ധമാണ്. ഇന്ന് വരെ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നിര്‍ണ്ണായകമായ സാന്നിധ്യമായി മാറുവാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് കഴിഞ്ഞു. ഈ വിജയത്തിന് ഈ സംഘടനയെ സഹായിച്ചത് നമ്മുടെ മലയാളി സമൂഹം ജാതി മത ചിന്തകള്‍ക്ക് അതീതമായി ഈ സംഘടനയ്ക്കൊപ്പം നിലകൊണ്ടതുകൊണ്ടാണ്. ഈസ്റ്ററും വിഷുവും ഒരേ വേദിയിൽ ആഘോഷിക്കുന്നത് തന്നെ ഒരു വലിയ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായാണ്.
വിഷുവിന്റെ ഐശ്വര്യവും, ഈസ്റ്ററിന്റെ പ്രത്യാശയും ആഹ്ലാദം പകരുന്ന കുടുംബ സംഗമം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സാംസ്കാരിക ചരിത്രത്തിലെ പൊൻ തൂവലാക്കി മാറ്റുവാൻ മലയാളി സമൂഹം ശ്രമിക്കണമെന്നും വൈസ് പ്രസിഡന്റ് ഷൈനി സാജൻ അഭ്യർത്ഥിച്ചു തനിമയായ ആഘോഷങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും പ്രാധാന്യവും നല്കി കൊണ്ടുള്ള വിവിധ കലാ പരിപാടികളും ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. സംസ്കാരവും, ആചാരങ്ങള്‍ളും പുതിയ തലമുറയിലേക് പകർന്ന് നല്കുവാൻ അസോസിയേഷന്റെ എല്ലാ ആഘോഷങ്ങളിലൂടെയും ശ്രമിക്കുകയാണ്. അതിനു എല്ലാ മലയാളികളുടെയും സാന്നിധ്യം ഉണ്ടാകണമെന്നും, അസോസിയേഷന്റെ കുടുംബ സംഗമവും, ഈസ്റ്റർ വിഷു ആഘോഷങ്ങളും വൻ വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ട്രഷറർ ബിബിൻ ദിവാകരൻ, ജോ. സെക്രട്ടറി ലിജോ ജോൺ എന്നിവർ അഭ്യർത്ഥിച്ചു.
Comments