ഫാ.സിജു മുടക്കോടിലിനു മാഞ്ഞൂര്‍ നിവാസികള്‍ യാത്രയയപ്പു നല്കി
Text Size
ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Wednesday, October 08, 2014 02:04 hrs UTC
ഒക്ടോബര്‍ 5 ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ചര്‍ച്ചില്‍ എല്ലാ മാഞ്ഞൂര്‍ നിവാസികളും ഒത്തു കൂടി. ഷിക്കാഗോയിലെ കഴിഞ്ഞ നാലുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ലോസ് ആഞ്ചലസ് ക്നാനായ മിഷിന്റെ വികാരിയായി ഫാ.സിജു മുടക്കോടില്‍ സ്ഥാനം ഏറ്റെടുക്കുകയാണ്.
ഏഴു മണിക്ക് ആരംഭിച്ച യോഗത്തില്‍ ജയിന് മാക്കില്‍ സ്വാഗതം ആശംസിച്ചു. പിന്നീടു ഓരോ കുടുംബാംഗങ്ങളെ പ്രതിനിധികരിച്ച് ഓരോരുത്തരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫാ. സിജു മുടക്കോടിലിന്റെ അവിസ്മരണീയമായ സേവനത്തിന്റെ പ്രതീകമായി യോഗത്തില്‍ വച്ചു സ്നേഹോപഹാരം നല്കി. മാഞ്ഞൂര്‍ നിവാസികള്‍ പ്രകടിപ്പിച്ച സ്നേഹത്തിനും സഹകരണത്തിനും തനിക്ക്് ലഭിച്ച ആശംസകള്‍ക്കും ഫാ. സിജു മുടക്കോടിലില് സമുചിതമായ മറുപടി പ്രസംഗം നടത്തുകയും ചെയ്തു. ഏകദേശം അമ്പതോളം കുടുംബങ്ങള്‍ യോഗത്തില്‍ സന്നിഹിതരായി. സമ്മേളനത്തിന്റെ എംസിയായി പ്രവര്‍ത്തിച്ച ജയിന് മാക്കില്‍ തമാശകള്‍ പറഞ്ഞ് യോഗത്തിന്റെ കൊഴുപ്പ് കൂട്ടി. രുചികരമായി പ്രത്യേകം തയ്യാറാക്കിയ ഡിന്നറോട് കൂടി ഏകദേശം രാത്രി പത്തു മണിക്ക് യോഗം അവസാനിച്ചു. ഷാജി പഴുപറമ്പില്‍ അറിയിച്ചതാണിത്.
Comments