ഫിലാഡല്‍ഫിയ : സാമൂഹിക -സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്ന യുവസാനിദ്ധ്യം ടോമി അഗസ്റ്റിന്റെ അനുസ്മരണാര്‍ത്ഥം കല (Kerala Arts and literary Association) യുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ സ്നേഹിതരും സഹപ്രവര്‍ത്തകരും ബന്ധുക്കളും ഒത്തുചേരുന്നു. നവംബര്‍ എട്ടാം തീയതി ശനിയാഴ്ച ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ വൈകുന്നേരം 4 മണിക്കു ആണ് `ടോമി അഗസ്റ്റിന് അനുസ്മരണം '. നടക്കുക.
കലയുടെ ട്രഷറര്‍ , എസ്.എം.സി.സി ട്രഷറര്‍, ഫോമ കണ്വെന്ഷന്, ട്രാന്സ്പോര്ട്ടേഷന് കമ്മറ്റി ചെയര്മാന്, കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ ബാസ്കറ്റ്ബോള്‍ കോര്‍ഡിനേറ്റര്‍, സീറോ മലബാര്‍ ഇടവകയുടെ മുന്‍ ട്രസ്റ്റി തുടങ്ങി വ്യത്യസ്തങ്ങളായ കര്‍മ്മമണ്ഡലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആളായിരുന്നു ടോമി അഗസ്റ്റിന് .
Comments