ഡാലസ്.മാര്‍ത്തോമ സഭ നവംബര്‍ 2 ഞായറാഴ്ച ലോക വ്യാപകമായി സണ്‍ഡേ സ്കൂള്‍ ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയില്‍ ഓ.സി കുര്യനോടൊപ്പം നേതൃത്വം നല്കി.
സണ്‍ഡേ സ്കൂളിന്റെ ആരംഭവും, സണ്‍ഡേ സ്കൂളിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തെപ്പറ്റിയും സണ്‍ഡേ സ്കൂള്‍ സൂപ്രണ്ട് ശ്രീ.തോമസ് ഈശോ പ്രസ്താവന നടത്തി.
ആരാധന മദ്ധ്യേയുള്ള വചന ശുശ്രുഷ മിസ്സ്.പ്രിന്‍സി വര്‍ഗീസ് നടത്തി.ക്രമമായ സണ്‍ഡേ സ്കൂള്‍ പഠനത്തിലൂടെ ശ്രേഷ്ടമായ ഭാവി ജീവിതങ്ങള കെട്ടിപ്പെടുത്തുവാനാകുമെന്നു പ്രിന്‍സിയുടെ പ്രസംഗത്തിലൂടെ ഉല്‍ബോധിപ്പിച്ചു.
Comments