- മനു നായര്‍
അരിസോണ: അരിസോണയിലെ അയ്യപ്പഭക്തര്‍ക്ക് ഇനി വൃതാനുഷ്ഠാനത്തിന്റെയും ശരണമന്ത്രജപത്തിന്റെയും നാളുകള്‍. അയ്യപ്പഭക്തര്‍ അയ്യപ്പ സമാജം അരിസോണയുടെ ആഭിമുഖൃത്തില്‍ മണ്ഡലകാല വൃതാനുഷ്ഠാനവും ഭജനയുംപൂജയും വൃശ്ചികം 1 മുതല്‍ 41 ദിവസക്കാലം (നവംബര്‍ 16 മുതല്‍ ഡിസംബര്‍ 27 വരെ) നടത്തുന്നു.
41 ദിവസംനീണ്ടുനില്‍ക്കുന്ന ഈമണ്ഡലകാല ദിനങ്ങളില്‍ അരിസോണയിലുള്ള വിവിധക്ഷേത്രങ്ങളില് വെച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ വെച്ചും അയ്യപ്പഭജനയും പൂജയും നടക്കും. മണ്ഡലകാല വൃതാരംഭത്തിനുതുടക്കംകുറിച്ചുകൊണ്ട് നവംബര്‍ 15ന് വൈകിട്ട് അഞ്ചുമണിക്ക് ഭാരതീയ ഏകതമന്ദിറില്‍ വെച്ച് അയ്യപ്പഭജന, ദീപാരാധന, പതിനെട്ടുപടിപൂജ എന്നിവ നടത്തുന്നു. തുടര്‍ന്ന് മകരവിളക്ക് വരെയുള്ള എല്ലാ ശനിയാഴ്ച ദിവസങ്ങളിലും അയ്യപ്പഭജനയുംപൂജയും ഉണ്ടായിരിക്കുന്നതാണ്.
ഡിസംബര്‍ 20 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിമുതല്‍ ശ്രീവെങ്കട കൃഷ്ണക്ഷേത്രസന്നിധിയില് വെച്ച് പുലമായരീതിയില് അയ്യപ്പപൂജ നടത്തുന്നു. പൂജയോടനുബന്ധിച്ചു വിവിധ അഭിഷേകങ്ങള്‍, പതിനെട്ടുപടിപൂജ, അന്നദാനം, പ്രസദമൂട്ട്, ദീപാരാധന, നിറമാല, പുഷ്പാഭിഷേകം, അലങ്കാരം, അയ്യപ്പഭജന എന്നിവയുമുണ്ടാകും.അ യ്യപ്പപുജയിലും ഭജനയിലും പങ്കുചേര്‍ന്ന് പമ്പാവാസനായ ശ്രീധര്മശാസ്താവിന്റെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവുംനേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ്വം അവസരംഎല്ലാ അയ്യപ്പവിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ 623.455.1533, ഡോ.ഹരികുമാര്‍ കളീക്കല്‍ : 4803815786, കൃഷ്ണകുമാര്‍ 480.628.1320, രാജേഷ് ബാബാ 602.317.3082.
Comments