ടൊറന്റോ. തരംഗം ആകാന്‍ ഒരുങ്ങുകയാണ് എനിക്ക് നിന്നെ ഇഷ്ടമാണ് സംഗീത ആല്‍ബം. പൂര്‍ണമായും വിദേശത്ത് സെല്‍ഫോണില്‍ ചിത്രീകരിക്കുകയും എഡിറ്റിങ്ങും ശബ്ദസംയോജനവും നിര്‍വഹിക്കുകയും ചെയ്ത ആദ്യ മലയാളം സംഗീത ആല്‍ബം ആണിതെന്നു സംവിധായകന് അജീഷ് രാജേന്ദ്രന് പറയുന്നു. ഐഫോണ്‍-6 ആണ് ഇതിനായി ഉപയോഗിച്ചതെമന്നും എഡിറ്റിങ്ങും ചീത്രീകരണവും നിര്‍വഹിച്ച അജീഷ് വ്യക്തമാക്കി.
ശനിയാഴ്ച യുട്യൂബില്‍ ആല്‍ബം റിലീസ് ചെയ്യും. ദേശീയ സിനിമാ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ഥ് ശിവയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ജിയോ ബേബിയാണ്. അലക്സ് മാത്യുവും ജെറാള്‍ഡി ജയിംസുമാണ് ഗായകര്‍. ബോണി മാണി തോമസ് ആണ് നിര്‍മാതാവ്.
കാനഡയിലെ നയാഗ്രയിലും ടൊറന്റോയിലുമായി ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ ജിക്സ് ജയിംസും ക്രിസ്റ്റീന്‍ ജയ്സണുമാണ് അഭിനേതാക്കള്‍.
വാര്‍ത്ത. വിന്‍ജോ
Comments