മിസ്സോറി . ഫെര്ഗുസന് വെടിവെയ്പല് നിരായുധനായ ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കാന്‍ വിസമ്മതിച്ച മിസ്സോറി ഗ്രാന്റ് ജൂറി വിധിക്കെതിരെ ഡിസംബര്‍ 1 നു രാജ്യ വ്യാപകമായി റാലികളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കാന്‍ ഫെര്ഗുസന് ആക്ഷന്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തു.
സമരം ചെയ്യുന്നവര്‍ക്ക് ഐക്യാദാര്‍ഢ്യം പ്രഖാപിച്ചുകൊണ്ട് ഡിസംബര്‍ 1 തിങ്കളാഴ്ച ഒരു മണിക്ക് തൊഴില്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ബഹിഷ്ക്കരിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച നടന്ന ഗ്രാന്റ് ജൂറി തീരുമാനത്തിനെതിരെ ആക്രമണങ്ങളും പ്രതിഷേധ പ്രകടനങ്ങളും ശക്തമായതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് ഡാറന്‍ വില്സന് ജോലി രാജിവച്ചിരുന്നു.
ഇതിനിടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഓവല്‍ ഓഫിസില്‍ പ്രസിഡന്റ് ഒബാമ യുവ സിവില്‍ റൈറ്റ് ലീഡേഴ്സിന്െറ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments