അരിസോണിയിലെ സഹോദര സഭകളുടെ കൂട്ടായ്മയായ അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ 13, ശനിയാഴ്ച വൈകീട്ട് മേസാ സിറ്റിയിലുള്ള ഡോബ്സണ്‍ ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.
വിവിധ പള്ളികളിലെ ഗായക സംഘങ്ങള്‍ അവതരിപ്പിക്കുന്ന ഇമ്പമേറിയ കരോള്‍ ഗാനങ്ങളും, മനോഹരമായ നൃത്തങ്ങളും, മറ്റ് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും ചേര്ന്നിണക്കിയ ഈ ആഘോഷം അവിസ്മരണീയമായിരിക്കുമെന്ന് സംഘാകര്‍ അറിയിച്ചു.
ഫിനിക്സ് മാര്‍ത്തോമ്മാ പള്ളി വികാരി റെവ.ഫാ.വി.ജി.വര്‍ഗ്ഗീസ്(പ്രസിഡന്റ്), സിബി ജെയിംസ്(സെക്രട്ടറി), തമ്പി പാഴൂര്‍ (ട്രഷറര്‍), തോമസ്സ് അപ്രേം(കള്‍ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സാബു മാളിയേക്കല്‍(ഫുഡ് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
ഈ ക്രിസ്തുമസ് ആഘോഷം സമ്പന്നമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി ജെയിംസ്(സെക്രട്ടറി):480-290-8199, തമ്പി പാഴൂര്‍(ട്രഷറര്‍): 480-370-9532.
Comments