ഫ്ലോറിഡ . ഗ്ലോറിയ വാറ്റ് കാന്‍സിനെ (60) തലയ്ക്ക് അമ്പെയ്തും വെടിവെച്ചും കത്തികൊണ്ടു മുറിവേല്പിച്ചും ഭീകരമായി കൊലപ്പെടുത്തിയ മകന്മൈക്കിള് വാറ്റ്സനെ(45) പൊലീസ് അറസ്റ്റ് ചെയ്തതായി ഒക്കലൂസ കൌണ്ടി ഷെറിഫ് ഓഫിസില്‍ നിന്നും പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 30 ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുറത്തു നടക്കുന്ന ബഹളം കേട്ട് അയല്വാസികളരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തി വീട് പരിശോധിച്ചപ്പോള്‍ കസേരയില്‍ മരിച്ചു കിടക്കുന്ന ഗ്ലോറിയയെയാണ് കണ്ടത്. അറയിലുളള ബെല്‍റ്റില്‍ കത്തി വച്ചു പുറത്തിറങ്ങിയ മകനെ അറസ്റ്റു ചെയ്തു. രണ്ടു തവണ ടേസര്‍ ഉപയോഗിച്ചതിനുശേഷമായിരുന്നു.
മാതാവ് തന്നെ കൊല്ലുവാന്‍ ശ്രമിച്ചതിനാണ് ഞാന്‍ മാതാവിനെ കൊലപ്പെടുത്തിയതെന്നു പ്രതി പൊലീസിനോട് പറഞ്ഞു. കത്തി കൊണ്ടുളള കുത്തേറ്റിട്ടാണോ തലയില്‍ അമ്പെയ്തതാണോ, വെടിയേറ്റതാണോ മരണ കാരണമെന്നറിയാന്‍ ഓട്ടോപ്സി കഴിയണമെന്നാണ് ഷെറിഫ് ഓഫിസ് അറിയിച്ചത്.
അറസ്റ്റ് ചെയ്ത പ്രതിയുടെ പേരില്‍ ക്രൂരമായ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
Comments