ക്രിസ് കാടാപുറത്തിന് പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം
Text Size
Story Dated: Tuesday, December 02, 2014 10:18 hrs UTC
അജിത് നായര്‍
ന്യൂയോര്‍ക്ക്: പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ജസ്റ്റീസ് ഫോര്‍ ഓള് നാഷണല്‍ പ്രസംഗ മത്സരത്തില്‍ 14 വയസു മുതല്‍ 19 വയസുവരെയുള്ളവരുടെ വിഭാഗത്തില്‍ ക്രിസ് കാടാപുറം ജേതാവായി. `Impact of Substance Abuse and Drug Culture in America' എന്ന വിഷയത്തില്‍ അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരുടെ കുട്ടികള്‍ പങ്കെടുത്ത മത്സരം പുതിയ തലമുറയുടെ കാഴ്ചപ്പാട് വിളിച്ചോതുന്നതായിരുന്നു. 40 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ജഡ്ജിമാരായ പ്രൊഫ. വിദ്യാസാഗര്‍, ഷാജി (യോങ്കേഴ്സ് പബ്ലിക് സ്കൂള്‍ അദ്ധ്യാപകന്), ഗോപിനാഥകുറുപ്പ്, ഷീല ശ്രീകുമാര്‍ എന്നിവര്‍ ഉന്നത നിലവാരം പുലര്‍ത്തിയ പ്രസംഗ മത്സരത്തിന്റെ വിധികര്‍ത്താക്കളായിരുന്നു.
ജസ്റ്റീസ് ഫോര്‍ ഓള് ഇന്‍കിന്റെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സംഘടനയുടെ ചെയര്മാന് തോമസ് കൂവള്ളൂര്‍ ക്രിസ് കാടാപുറത്തിന് നല്കി. യോങ്കേഴ്സ് ഹാസ്കൂളിലെ ഒമ്പതാം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ് ക്രിസ് കാടാപുറം.
Comments