ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും; `നോര്‍ത്ത് ഈസ്റ്റ് മെഗാലോപൊളീസിലെ' മലയാള സാംസ്കാരിക സാരഥി ഫാ. എം. കെ. കുര്യാക്കോസ് നേതൃത്വം നല്കുന്ന `നാട്ടുക്കൂട്ടം' ചിന്താ വേദിയുടെ നെടുംതൂണുമായിരുന്ന; ജോര്‍ജ് പുളിമലയുടെ (1945-2014) നിര്യാണത്തില്‍, പമ്പാ മലയാളി അസ്സോസിയേഷന് അനുശോചിച്ചു. സാംസ്കാരിക പ്രവര്‍ത്തകനായ ഡോ. മോന് കെ സാമിന്റെയും; പമ്പ, തിരുവല്ലാ അസ്സോസിയേഷന് എന്നീ സംഘടനകളുടെ മുന്‍ പ്രസിഡന്റ് രാജന് സാമുവേലിന്റെയും പിതാവ്; എം. കെ. സാമുവേലിന്റെ വേര്‍പാടിലും പമ്പ അനുശോചനം രേഖപ്പെടുത്തി.
തിരുവല്ലയിലെ കവിയൂരാണ് ജോര്‍ജ് പുളിമലയുടെ ജന്മദേശം. സി. എം. എസ് കോളജ് (കോട്ടയം), എറണാകുളം ലോ കോളജ്, ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി പെന്‍സില്‍വേനിയാ എന്നിവിടങ്ങളില്‍ പഠനം. ഫിലഡല്‍ഫിയാ എല്കിന്സ് പാര്‍ക്ക് റോളിങ്ങ് ഹില്‍ ഹോസ്പിറ്റലില്‍ രണ്ട് ദശാബ്ദം സേവനം അനുഷ്ഠിച്ചു. ഫൊക്കാനാ, ഫോമാ, സി ഐ ഓ, എക}മെനിക്കല്‍ ക്രിസ്റ്റ്യന്‍ ഫെലോഷിപ്, യൂണിയന് ക്രിസ്റ്റ്യന്‍ ഫെലോഷിപ്, കല എന്നീ സാമൂഹികരംഗങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. ഓട്ടം തുള്ളല്‍, കഥാപ്രസംഗം, താളവാദ്യം, പ്രബന്ധാവതരണം എന്നീ?കലാമേഖലകളില്‍ തത്പരനായിരുന്നു. ഫിലഡല്‍ഫിയ ആംഗ്ലിക്കന്‍?ചര്‍ച്ചിന്റെ ട്രഷറാറായി 10 വര്‍ഷം സേവനം ചെയ്തു. ആത്മീയ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു. മുന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ് ഡോ. വി. ജെ സ്റ്റീഫന്റെ പുത്രി മോളി ജോര്‍ജ് (ഭാര്യ), ബിന്ദു റേച്ചല്‍ ചാക്കോ ( മകള്‍), മാത്യു പുളിമല ജോര്‍ജ് (മകന്), ഡോ. മേസണ്‍ ചാക്കോ ( മരുമകന്).
തിരുവല്ലാ വളഞ്ഞവട്ടം മുളനില്ക്കുന്നേല് കുടുംബാംഗമാണ് നിര്യാതനായ എം. കെ. സാമുവേല്‍. ശോശാമ്മ സാമുവേല്‍ (ഭാര്യ), ഡോ.മോന് കെ. സാം, രാജന് സാമുവേല്‍, ബീനാ ജോസ്, സുജാ ഷാജി (മക്കള്‍), ബീനാ സാം, ഷെറില്‍ രാജന്, ജോസ് മത്തായി, ഷാജി ഏലിയാസ്സ് (മരുമക്കള്‍).
അനുശോചന യോഗത്തില്‍ പമ്പാ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന് അദ്ധ്യക്ഷനായിരുന്നു.പ്രസ് ക്ലബ് ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റ് അലക്സ് തോമസ്, പമ്പാ ട്രഷറാര്‍ ഈപ്പന് മാത്യു എന്നിവര്‍ അനുശോചിച്ചു പ്രസംഗിച്ചു.
Comments