ഹൂസ്റ്റണ്‍ . എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം ടെലികോണ്‍ഫറന്‍സ് വഴിയായി നൂറുകണക്കിന് വ്യക്തികള്‍ക്ക് ആശ്വാസം പകര്‍ന്ന് നnല്കികൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐവിഎന്) ഡിസംബര്‍ 9 ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക്(ന്യൂയോര്‍ക്ക് സമയം) മാര്‍ത്തോമ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പാ തിരുവചന ശുശ്രൂഷ നടത്തുന്നതാണ്.
സഭാ വ്യത്യാസമെന്യെ ഏവര്‍ക്കും പങ്കെടുക്കത്തക്ക വണ്ണം രൂപീകരിച്ച എക്യുമെനിക്കല്‍ ടെലി കോണ്‍ഫറന്‍സ് പ്രാര്‍ഥനാ കൂട്ടായ്മയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍.
ഭാരങ്ങളിലും പ്രായസങ്ങളിലുമായിരിക്കുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ പ്രാര്‍ഥനാ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും അവസരം ലഭിക്കുന്നു. രോഗികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥനയും ക്രമീകരിച്ചു വരുന്നു.
എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം) ആരംഭിക്കുന്ന പ്രയര്‍ ലൈന്‍ ശുശ്രൂഷയില്‍ മധ്യസ്ഥ പ്രാര്ഥനയോടൊപ്പം അനുഗ്രഹീത പ്രസംഗകരുടെ ദൈവ വചന പ്രഘോഷണവും നടത്തി വരുന്നു.
ഈ പ്രാര്‍ഥനാ ലൈനില്‍ പങ്കു ചേരാനാഗ്രഹിയ്ക്കുന്നവര് ബന്ധപ്പെടേണ്ട നമ്പര്‍ : 1 559 762 1300
അകസ്സ് കോഡ് : 656750% (656750%)
കൂടുതല്‍ വിവരങ്ങള്‍ക്ക് :
കോര്‍ഡിനേറ്റര്‍മാരായ ടി. എം. മാത്യു, ഹുസ്റ്റണ്‍ : 713 436 2207
സി. വി. ശാമുവല്‍, ഡിട്രോയിറ്റ് : 586 216 0602
Comments