ഡാളസ്: സെന്റ് മേരീസ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ് ഡാന്‍സ് ഫീയാസ്റ്റ ഡിസംബര്‍ 27-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വലിയപള്ളി ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ഡാളസിലെ പതിനഞ്ചില്‍പ്പരം ഡാന്‍സ് ഗ്രൂപ്പുകളുടെ മത്സരമാണ് നടക്കുന്നത്. ഒന്നാമത് എത്തുന്ന ടീമിന് 1000 ഡോളറും ഫലകവും സമ്മാനമായി നല്‍കുന്നതാണ്. വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, യുവജന പ്രസ്ഥാനം സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റ്റി ജിജു ജോണ്‍, ജോയിന്റ് സെക്രട്ടറി സെറീന ബാബു, കോര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസ് എന്നിവര്‍ ഈ പ്രോഗ്രാമിന് നേതൃത്വം നല്കുന്നു.
Comments