ഫോമായുടെ ക്രിസ്മസ് ആശംസകൾ
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Thursday, December 25, 2014 03:42 hrs UTC
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റെയും ദൂതുമായി ഒരു ക്രിസ്ത്മസ് കൂടി വരവായി. നോർത്ത് അമേരിക്കയിലെ മലയാളികളുടെ പ്രാതിനിധ്യം വഹിക്കുന്ന, ഏറ്റവും വലിയ മലയാളി സംഗമമായ ഫോമാ എന്ന സംഘടനയുടെ എല്ലാ കുടുംബാംഗങ്ങളുടെയും സംഘടനാ നേതൃത്വത്തിന്റെയും പേരിൽ ലോകമലയാളികൾക്ക് ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ നേരുന്നു.
ഫോമാ 2014-16 ഭരണസമിതി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി സമൂഹത്തിനും വേണ്ടി വരുന്ന വർഷം കൂടിവരവുകളിലും കണ്‍വെൻഷനുകളിലും മാത്രം ഒതുങ്ങാതെ കൂടുതൽ നന്മകൾ ചെയ്യുവാനും, ജനോപകാരപ്രദമായ പ്രവർത്തികൾ ചെയ്യുവാനും വേണ്ടിയാണ് കൂടുതൽ ശ്രദ്ധ കേദ്രീകരിച്ചിരിക്കുന്നത്. ഇതുവരെ ഏകദേശം 58 ഓളം സംഘടനകൾ ഫോമായിൽ അംഗങ്ങളായുണ്ട്. പുതുതായി 6 സംഘടനകളും കൂടി താമസിയാതെ ഫോമായിൽ ചേരും. യേശു ദേവന്റെ സ്നേഹത്തിന്റെയും, സേവനത്തിന്റെയും, സഹനത്തിന്റെയും ആ നക്ഷത്രം നമ്മുടെ ഉള്ളിലും ജനിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരിക്കൽക്കൂടി എല്ലാവർക്കും ക്രിസ്ത്മസ് ആശംസകൾ നേരുന്നു.നന്ദിയോടെ ഫോമാ പ്രസിഡന്റ്: ആനന്ദൻ നിരവേൽ, ജനറൽ സെക്രട്ടറി: ഷാജി എഡ്വേർഡ്, ട്രഷറർ: ജോയി ആന്തണി.
വിനോദ് കൊണ്ടൂർ ഡേവിഡ്
Comments