അറ്റ്ലാന്റാ . ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്മസ് ദിനാഘോഷങ്ങള്‍ ഡിസംബര്‍ 24 വൈകിട്ട് 7.30 ന് ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ കാര്‍മ്മികത്വത്തില്‍ തിരുപിറവി കര്‍മ്മങ്ങളും ദിവ്യബലിയും നടത്തി. തിരുസഭ, കുടുംബ വര്‍ഷമായി 2015 പ്രഖ്യാപിച്ചതിനാല്‍ കുടുംബ വര്‍ഷാചരണത്തിന്‍െറ ആരംഭം എട്ട് കൂടാരയോഗ പ്രസിഡന്റുമാരും നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ എല്ലാ ചടങ്ങുകളിലും സംബന്ധിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്നും കെസിവൈഎല്‍ അംഗങ്ങള്‍ നേതൃത്വം നല്കിയ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയും നടത്തി. കൈക്കാരന്മാരായ ബേബി ഇല്ലിക്കാട്ടില്‍ തോമസ് കല്ലിടാന്തിയില്‍, ഡിആര്‍ഇ ആന്‍സി ചെമ്മലക്കുഴി, റ്റോജി തയ്യില്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്കി. കെസിവൈഎല്‍ ലീഡേഴ്സായ സറീന അറയ്ക്കല്‍, നോയല്‍ അത്തിമറ്റത്തില്‍ തുടങ്ങിയവര്‍ നേറ്റിവിറ്റി ഷോയ്ക്കും നേതൃത്വം നല്കി. വാര്‍ത്ത. സാജു വട്ടക്കുന്നത്ത്
Comments